മനാമ: ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് കെയർ സെന്‍ററുകളിലും ചികിത്സ തേടുന്ന വിദേശികളുടെ എണ്ണത്തിലും അതുവഴി ലഭിക്കുന്ന വരുമാനത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 2025 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 91,503 വിദേശികളാണ് സർക്കാർ ആശുപത്രികളിലെ ക്ലിനിക്കുകളിലും എമർജൻസി വിഭാഗങ്ങളിലും ചികിത്സ തേടിയത്.
ഇതിൽ 16,143 രോഗികളെ അഡ്മിറ്റ് ചെയ്തു. ഇക്കാലയളവിൽ 902,353 ബഹ്‌റൈൻ ദീനാറാണ് ആകെ വരുമാനം. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ നേരിയ മാറ്റങ്ങളുണ്ട്. 2024ൽ 93,368 പേരും 2023ൽ 91,363 പേരുമാണ് ചികിത്സ തേടിയത്. വരുമാനത്തിന്‍റെ കാര്യത്തിൽ 2024ൽ 13.7 ലക്ഷം ദീനാറും 2023ൽ 12.4 ലക്ഷം ദീനാറും ലഭിച്ചിരുന്നു.
ഹെൽത്ത് സെന്‍ററുകളിൽ 2025 ഡിസംബർ വരെ 18,039 വിദേശികൾ ചികിത്സ തേടി. ഇതിലൂടെ 126,276 ദീനാർ വരുമാനമായി ലഭിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹെൽത്ത് സെന്ററുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ചില പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരിശോധനാ ഫീസിലും മറ്റ് സേവനങ്ങളിലും ഇളവുകൾ നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ ചട്ടങ്ങൾ അല്ലെങ്കിൽ മാനുഷിക പരിഗണന എന്നിവ മുൻനിർത്തിയാണ് ഈ ഇളവുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.