പെരുന്നാൾ ആശംസകൾ അറിയിച്ച് ഹമദ് രാജാവും കിരീടാവകാശിയും

മനാമ: ബലിപെരുന്നാൾ ആശംസകൾ പരസ്പരം കൈമാറി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും.

കിരീടാവകാശി ഹമദ് രാജാവിന് അയച്ച സന്ദേശത്തിൽ, ബഹ്‌റൈൻ കൈവരിച്ച സമഗ്രമായ വികസനത്തെയും വിവിധ മേഖലകളിലെ സാംസ്കാരിക-വികസന മുന്നേറ്റങ്ങളെയും പ്രശംസിച്ചു. ബഹ്‌റൈൻ ഇന്ന് പുരോഗതിയുടെയും സ്ഥിരതയുടെയും മാതൃകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജാവിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുകയും ചെയ്തു. കിരീടാവകാശിയുടെ ആശംസകൾക്ക് നന്ദി അറിയിച്ച ഹമദ് രാജാവ്, അദ്ദേഹത്തിന് നല്ല ആരോഗ്യവും സന്തോഷവും രാജ്യസേവനത്തിൽ കൂടുതൽ വിജയവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.

കൂടാതെ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തികൾ എന്നിവർ ഹമദ് രാജാവിനും കിരീടാവകാശിക്കും പെരുന്നാൾ ആശംസകൾ നേർന്നു. ഇതിന് പുറമേ വിവിധ ഗൾഫ്, അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ഹമദ് രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, മലേഷ്യൻ സുൽത്താൻ ഇബ്രാഹിം, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്ൻ അൽ ഹുസൈൻ, കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുമായി ഹമദ് രാജാവ് വ്യക്തിപരമായി ടെലിഫോണിൽ സംസാരിക്കുകയും പെരുന്നാൾ ആശംസകൾ കൈമാറുകയും ചെയ്തു.

Tags:    
News Summary - King Hamad and Crown Prince extend Eid greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.