ബലിപെരുന്നാൾ ആഘോഷം: ബഹ്‌റൈനിലേക്ക് ഒഴുകി സഞ്ചാരികൾ

മനാമ: ബലിപെരുന്നാൾ ആഘോഷിക്കാൻ സൗദിയിലെ സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് ബഹ്‌റൈൻ. നിലവിൽ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ യാത്രാവാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വരും ദിവസങ്ങളിൽ അത് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  കഴിഞ്ഞ ചെറിയ പെരുന്നാൾ സമയത്ത് പ്രാദേശിക സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും കാരണം പലർക്കും യാത്രകൾ ആസൂത്രണം ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ആശങ്കകളുടെ നാളുകൾ ഒഴിഞ്ഞതോടെ, പെരുന്നാൾ ആഘോഷങ്ങൾക്കായി കുടുംബമായും സുഹൃത്തുക്കളോടൊപ്പവും പ്രവാസികളും സ്വദേശികളും ബഹ്റൈനിലേക്ക് യാത്ര വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

റിയാദിലെ തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് മാറി ബഹ്‌റൈനിലെ മനോഹരമായ കടൽത്തീരങ്ങളും ശാന്തമായ അന്തരീക്ഷവും ആസ്വദിക്കാനാണ് പലരും ഇവിടെ എത്താറ്.    

Tags:    
News Summary - Eid al-Adha celebrations: Tourists flock to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.