ഡോ. ബി. രവി പിള്ള
(ചെയർമാൻ ആർ.പി ഗ്രൂപ് ഓഫ് കമ്പനീസ്)
ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ ചരിത്രം നെഞ്ചിലേറ്റിയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ വീണ്ടുമൊരു ബലിപെരുന്നാൾ വരവേൽക്കുന്നത്. ഹജ്ജ് കർമ്മത്തിന്റെ ആത്മീയ ചൈതന്യവും പരസ്പര സ്നേഹവും പങ്കുവെക്കലുമാണ് ഈ പുണ്യദിനത്തിന്റെ അന്തസ്സത്ത. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക മാത്രമാണ് വിജയത്തിലേക്കുള്ള ഏകവഴിയെന്ന് പ്രവാചകൻ ഇബ്രാഹിം നബിയുടെ ജീവചരിത്രം നമ്മെ പഠിപ്പിക്കുന്നു. സഹനത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. ജാതി-മത ഭേദമന്യേ മനുഷ്യരെല്ലാവരും ഒന്നുതന്നെയാണെന്ന തുല്യതാബോധത്തോടെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം കൈമാറുന്ന അതിസുന്ദരമായ നിമിഷങ്ങളാണ് ഈ ആഘോഷവേളകൾ. മറ്റുള്ളവർക്ക് ആശ്വാസമേകിയും കരുതലോടെ ഒപ്പം നിന്നുകൊണ്ടും, നമ്മുടെ നാടിന്റെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടുമാകട്ടെ ഈ പെരുന്നാൾ ദിനങ്ങൾ.
ഈ ശുഭവേളയിൽ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും, പ്രവാസി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.