മനാമ: കിംസ് ഹോസ്പിറ്റൽ ഗ്രൂപ്പിെൻറ പുതിയ ഹോസ്പിറ്റൽ ഉമ്മുൽ ഹസമിൽ പ്രവർത്തനം ആരംഭിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഇവിടെ സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക് ഫോഴ്സുമായി സഹകരിച്ചാണ് രോഗികളെ പ്രവേശിപ്പിക്കുക. ചെറിയ തോതിൽ ലക്ഷണങ്ങളുള്ള രോഗികൾക്കായിരിക്കും ഇവിടെ ചികിത്സ.
ഇതോടെ, കോവിഡ് രോഗികൾക്ക് മുഴുവൻ സമയ പരിചരണം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഹോസ്പിറ്റൽ ശൃംഗലയായി കിംസ് മാറി.
ബഹ്റൈൻ സർക്കാരിെൻറയും നാഷനൽ ടാസ്ക് ഫോഴ്സിെൻറയും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് കിംസ് ബഹ്റൈൻ മെഡിക്കൽ സെൻറർ ചെയർമാൻ അഹ്മദ് ജവാഹെരി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് പൊതു-സ്വകാര്യ കൂട്ടായ്മ ആവശ്യമാണെന്ന് കിംസ് ഹെൽത് കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷെരീഫ് സഹദുള്ള പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 39301151.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.