കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ അനുശോചന യോഗത്തിൽനിന്ന്
മനാമ: ജമ്മു പഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കെ.എസ്.സി.എ അനുശോചനം രേഖപ്പെടുത്തി. കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന യോഗത്തിൽ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷതവഹിച്ചു. ഇത്തരം ഭീകരപ്രവർത്തനങ്ങളെ കെ.എസ്.സി.എ. ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയ തലങ്ങളിലേക്ക് വളർന്ന ഭീകരതക്ക് തടയിടാൻ ഓരോ ഭാരതീയനും പ്രതിജ്ഞാബദ്ധരാണെന്ന് ജനറൽ സെക്രട്ടറി അനിൽ പിള്ള അഭിപ്രായപ്പെട്ടു. ഭാരതത്തിലെ നൂറ്റിനാൽപതു കോടി ജനങ്ങളും ഈ ഭീകര പ്രവർത്തനത്തെ അപലപിക്കുകയും ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ ഭരണകൂടത്തിന് പൂർണ പിന്തുണയും നൽകുന്നതായി വൈസ് പ്രസിഡന്റ് അനിൽ യു. കെ. അറിയിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ., എന്റർടെയിൻമെന്റ് സെക്രട്ടറി മനോജ് നമ്പ്യാർ, ട്രഷറർ അരുൺ സി. ടി., ലേഡീസ് വിങ് പ്രസിഡന്റ് രമ സന്തോഷ്, ലേഡീസ് വിങ് സെക്രട്ടറി സുമ മനോഹർ, ജോയിൻ സെക്രട്ടറി ദിവ്യ ഷൈൻ, കെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ജയശങ്കർ കൂടാതെ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി, മെംബർഷിപ് സെക്രട്ടറി അനൂപ് പിള്ള നന്ദി രേഖപ്പെടുത്തി. സ്പീക്കർസ് ഫോറം ജനറൽ കൺവീനർ ഷൈൻ നായർ എം.സി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.