കുളിർമ തേടി ഒരു യാത്ര പോയാലോ...

മനാമ: കാത്തുകാത്തിരുന്ന് വേനൽ അവധിക്കാലമെത്തി. കനത്ത ചൂടിൽനിന്ന് രക്ഷ നേടാനുള്ള അവസരമാണ് അവധിക്കാലം. അതിനെന്താണ് മാർഗം. ഒരു യാത്ര പോകുകതന്നെ. നാടിന്റെ കുളിർമ തേടാനായിരിക്കും പലർക്കും താൽപര്യം. ചിലർ യൂറോപ്യൻ നാടുകളായിരിക്കും തെരഞ്ഞെടുക്കുക. യാത്ര എങ്ങോട്ടായാലും ചില മുന്നൊരുക്കങ്ങൾ നിർബന്ധമായും വേണം. ചില സംഗതികൾ ഒരുക്കിവെക്കണം.

ലഗേജ് കുറക്കുകയാണ് യാത്രക്ക് നല്ലതെന്ന് പറയാറുണ്ടെങ്കിലും അത്യാവശ്യം വേണ്ട സാധനങ്ങളില്ലെങ്കിൽ പെട്ടുപോകുക തന്നെ ചെയ്യും. അവയെന്തല്ലാമാണെന്ന് നോക്കാം. പാസ്പോർട്ടും വിസയും അടക്കമുള്ള യാത്ര രേഖകൾ ആരും മറക്കുകയില്ലെന്ന് കരുതാം. മറക്കുന്ന ചിലതുണ്ട്. മൊബൈൽ ഫോൺ, ചാർജർ, ലാപ്ടോപ്പ്, സൺഗ്ലാസ്സ്, വാലറ്റ്, കാമറ, സ്‍പേയർ മെമ്മറി കാർഡ്, ട്രാവൽ പില്ലോ, ഹെഡ്ഫോൺ, വാട്ടർ ബോട്ടിലുകൾ, പാക്കിങ് ക്യൂബ്സ്, വസ്ത്രങ്ങൾ, ജാക്കറ്റ് എന്നിവ. മറന്നാൽ സമയനഷ്ടവും മറ്റു കഷ്ടപ്പാടുകളും നേരിടേണ്ടിവന്നേക്കാം. ഇവ മാത്രം മതിയോ ഈ സാധനങ്ങൾ കൊണ്ടുപോകാൻ, ബാക്ക്പാക്കോ ലഗേജ് ട്രോളിയോ വേണ്ടേ. ഇവയാണ് മെയിൻ പാക്ക് എന്നതിനാൽ അത് വാങ്ങുമ്പോൾ ശ്രദ്ധ വേണം.

മികച്ച നിലവാരത്തിലുള്ളവ തന്നെ നോക്കിവാങ്ങണം. ഉന്നതനിലവാരമുള്ള ട്രാവൽ ലഗേജ് പുറത്തിറക്കിയിട്ടുള്ള കമ്പനികളാണ് വി.ഐ.പി, കാൾട്ടൺ, സ്കൈബാഗ്സ്, വൈൽഡ് ക്രാഫ്റ്റ് എന്നിവ. വി.ഐ.പിയുടെ രാജ്യാന്തര ലുക്ക് നിങ്ങളെ തീർച്ചയായും ആകർഷിക്കും. കരുത്തും ഗുണമേന്മയും ഒരുപോലെ ഒത്തിണങ്ങിയതാണിത്. രാജ്യാന്തര യാത്ര നടത്തുമ്പോൾ നിങ്ങൾ ഒരു അന്താരാഷ്ട്ര പൗരനായി ഉയരുകയാണ്. അപ്പോൾ അതിനൊത്ത ട്രാവൽ ലഗേജ് വേണം. മീഡിയം, ലാർജ് സൈസുകളിൽ വി.ഐ.പി ലഭ്യമാണ്. സോഫ്റ്റും ഹാർഡുമായ കേസിങ്ങുകൾ തെരഞ്ഞെടുക്കാം. അക്വാ, റെഡ്, ഗ്രേ, ബ്ലാക്ക്,തുടങ്ങിയ ആകർഷണീയ നിറങ്ങളിൽ. ഒരുവർഷം വാറന്റിയും വാഗ്ദാനം ചെയ്യുന്നു. ഇതിനൊനും അത്ര വിലയില്ല കേട്ടോ. 15 മുതൽ 25 വരെ ദീനാറിന് കേവൽറാമിന്റെ ഷോപ്പുകളിൽ ഇവ ലഭിക്കും. ഇപ്പോൾ 20 ശതമാനം വിലക്കുറവുമുണ്ട്.

സ്ക്രാച്ച് റെസിസ്റ്റന്റായ ഉപരിതലമുള്ള മോഡലുകൾ നല്ലതാണ്. അത് എയർപോർട്ടിലെ റഫായ ലഗേജ് ഹാൻഡ്‍ലിങ്ങിൽനിന്ന് നിങ്ങളുടെ വസ്തുക്കളെ രക്ഷിക്കും. കാൾട്ടന്റെ വിവിധ മോഡലുകൾ ലഭ്യമാണ്. 55cm, 57cm, 69cm വലുപ്പത്തിൽ വിവിധ നിറങ്ങളിൽ. അന്താരാഷ്ട്ര ലുക്കിലുള്ള മോഡലുകൾ. അവ ശക്തമാണെന്ന് മാത്രമല്ല. നിങ്ങൾക്ക് ആത്മവിശ്വാസം പകർന്നുനൽകുകയും ചെയ്യും. സ്കൈബാഗിന്റെ നിരവധി മോഡലുകളിലുള്ള ബാക്ക്പാക്ക് വിപണിയിലുണ്ട്. ലൈറ്റ് കളറുകൾ മുതൽ ആകർഷക ഡിസൈനുകളുള്ളവ വരെ ലഭ്യമാണ്.സ്കൂൾ ബാഗുകളും ബാക്ക്പാക്കുകളും പ്രത്യേകം തന്നെയുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് നിരവധി പ്രയോജനപ്രദമായ അറകൾ ബാഗിൽ തീർത്തിരിക്കുന്നു. വെറുമൊരു ബാഗ് എന്നതിനപ്പുറം നിങ്ങളുടെ പ്രിയപ്പെട്ട സംഗതികൾ അടുക്കോടെയും ചിട്ടയായും സുരക്ഷിതമായി വെക്കാൻ ഈ സംവിധാനം സഹായകരമാണ്.

ബാക്ക്പാക്ക് പോലെ തന്നെ പ്രധാനപ്പെട്ടതാണ് കൈയിൽ എപ്പോഴും കരുതേണ്ട ഹാൻഡ്ബാഗ്. അത്യാവശ്യ സാധനങ്ങൾ ഞൊടിയിടയിൽ അതിൽനിന്ന് എടുക്കാൻ കഴിയണം. യാത്രക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി രൂപകൽപന ചെയ്ത ബാഗുകളാണ് വൈൽഡ് ക്രാഫ്റ്റിന്റേത്. ദൃഢതയേറിയ നൈലോൺ പോളിമർ കൊണ്ടാണ് ഇവയുടെ നിർമിതിയെന്നതിനാൽ കൂടുതൽ കാലം ഈട് നിൽക്കും. മാത്രമല്ല പുതുമ നഷ്ടപ്പെടുകയുമില്ല. ബാഗ് നിറയെ സാധനങ്ങൾ വെച്ചാലും തോളിനെ അസ്വസ്ഥതപ്പെടുത്താത്ത രീതിയിൽ ഭാരം ശരീരത്തിൽ തുല്യമായി വിതരണം ചെയ്യത്തക്ക രീതിയിലാണ് സ്ട്രാപ്പുകളുടെ നിർമിതി.

സൺ ഗ്ലാസ്സുകളാണ് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവശ്യം വേണ്ടുന്ന മറ്റൊരു സംഗതി. സാന്താ ബാർബറ, പോളോ ക്ലബ്, ഫാസ്ട്രാക്ക് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾ പ്രസിദ്ധമാണ്. ഓരോരുത്തരുടെയും മുഖസൗന്ദര്യത്തിനിണങ്ങുന്ന സൺ ഗ്ലാസ്സുകളാണ് ഇവയുടെ സവിശേഷത. അത് മോഡേൺ സ്ത്രീക്കും പുരുഷനും പ്രത്യേകമായുണ്ട്. മുഖസൗന്ദര്യവും കുളിർമയും നൽകി നിങ്ങളുടെ പ്രസരിപ്പിനെ അത് നിലനിർത്തും. കവിത തുളുമ്പുന്ന കണ്ണുകൾക്ക് അത് സംരക്ഷണ കവചമൊരുക്കും. ഈ ബ്രാൻഡുകളുടെ വിവിധ മോഡലുകൾ കാണാൻ കേവൽറാമിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.

അവിശ്വസനീയമായ വിലക്കുറവും ലഭിക്കും. കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ബാബുൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ, കേവൽറാം ബോട്ടിക് ദാന മാൾ, കേവൽറാം കിയോസ്ക് ലുലു മാൾ റിഫ, കേവൽറാം കിയോസ്ക് റാംലി മാൾ ഷോപ്പുകളിൽ ഈ ഉൽപന്നങ്ങൾ എല്ലാം ലഭിക്കും. ഷോപ്പിൽ പോകാൻ സമയമില്ലാത്തവർക്ക് ഓൺലൈൻ വഴിയും അവസരവുമുണ്ട്. www.kewalrams.com ൽ പ്രോഡക്ട്സ് സംബന്ധിച്ച വിശദാംശങ്ങൾ എല്ലാം ലഭിക്കും. https://www.instagram.com/kewalram.bh https://www.facebook.com/kewalramandsons എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിച്ചാലും വിശദാംശങ്ങൾ ലഭിക്കും.

ഓൺലൈൻ പർച്ചേസിനും അവസരമുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിന് https://kewalrams.com സന്ദർശിക്കുക. അല്ലെങ്കിൽ +973 39749686, wa.link/uevs02 ബന്ധപ്പെടുക. ഈ അവധിക്കാലയാത്ര മനസ്സിൽ സന്തോഷവും ഉണർവും സൃഷ്ടിച്ച് നിങ്ങൾക്ക് നവോൻമേഷവും നവ ചൈതന്യവും നൽകട്ടെ...

Tags:    
News Summary - Keep these things in mind while traveling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.