ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സിലിെൻറ പ്രവര്‍ത്തനോദ്ഘാടനം ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് നിര്‍വഹിക്കുന്നു
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യുമിനിക്കല്‍ കൗണ്‍സിലിെൻറ (കെ.സി.ഇ.സി) 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റാറൻറില്‍ നടന്നു. കോവിഡ് 19 പ്രോട്ടോകോൾപ്രകാരം ചേർന്ന യോഗത്തിൽ പ്രസിഡൻറ് ഫാ. വി.പി. ജോൺ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷയോടെ ആരംഭിച്ച ചടങ്ങിൽ ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് മുഖ്യാതിഥിയായിരുന്നു.
പ്രവര്‍ത്തനവര്‍ഷത്തിലെ തീം, ലോഗോ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. തീം, ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ അനിത വര്‍ഗീസ്, സൗമ്യ സുജിത് (തീം), അലൈന രാജൻ, ആല്‍ഫിയ രാജൻ (ലോഗോ) എന്നിവര്‍ക്കും മുഖ്യാതിഥി അരുള്‍ദാസ് തോമസിനും കെ.സി.ഇ.സി.യുടെ ഉപഹാരങ്ങള്‍ നല്‍കി. വൈസ് പ്രസിഡൻറുമാരായ ഫാ. മാത്യു കെ. മുതലാളി, ഫാ. ബിജു ഫീലിപ്പോസ്, ഫാ. സാം ജോര്‍ജ്, ഫാ. നോബിന്‍ തോമസ്, റോയ് സി. ആൻറണി എന്നിവര്‍ സംസാരിച്ചു.
ജേക്കബ് തോമസും കുടുംബവും ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റെജി വര്‍ഗീസ് സ്വാഗതവും ട്രഷറർ മോനി ഒടിക്കണ്ടത്തില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.