??. ??. ?. ?? ???? ??????????? ??????? ??????????????

കെ.സി.ഇ.സിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

മനാമ: ബഹ്​​െറെനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലി​​െൻറ (കെ. സി. ഇ. സി) 2019-20 പ്രവര്‍ത്തന ഉദ്ഘാടനം കെ.സി.എ ആഡിറ്റോറിയത്തില്‍ നിർവഹിച്ചു. പ്രസിഡൻറ്​ റവ. ഫാദര്‍ ഷാജി ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന്‌ ജനറല്‍ സെക്രട്ടറി ജോ തോമസ് സ്വാഗതം അര്‍പ്പിച്ചു. പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷയോടെ ആരംഭിച്ച ചടങ്ങിന്‌ ആംഗ്ലിക്കൻ സഭയുടെ ഗൾഫ്‌ ആൻറ്​ സൈപ്രസ്‌ മേഖലകളുടെ ചുമതലയുള്ള ആർച്ച്‌ ഡീക്കനായ ഡോ. ബിൽ ഷെവാർട്ട്സ്‌ ഒ.ബി.ഇ. മുഖ്യാഥിതി ആയിരുന്നു.

പ്രവര്‍ത്തന വര്‍ഷത്തിലെ ‘തീം, ‘ലോഗോ’ എന്നിവയുടെ പ്രകാശനവും, അവയുടെ മത്സരത്തിലൂടെ ഒന്നാം സ്ഥാനം നേടിയ തോമസ് വൈദ്യന്‍, നിര്‍മല ജോസ് എന്നിവര്‍ക്കും മുഖ്യാഥിതി ഡോ. ബിൽ ഷെവാർട്ട്സ്‌ ഒ.ബി.ഇ. കെ. സി. ഇ. സി.യുടെ ഉപഹാരങ്ങള്‍ നല്‍കി. കെ.സി.എ. പ്രതിനിധി പി.പി. ചാക്കുണ്ണി ആശംസകള്‍ അറിയിച്ചു. ഗാനശുശ്രൂഷയ്ക്ക് ബഹ്​റൈന്‍ മാര്‍ത്തോമ്മാ പാരീഷ് ക്വൊയര്‍ നേത്യത്വം നല്‍കി. ചടങ്ങിൽ മാത്യു എ. പി. നന്ദിയും അര്‍പ്പിച്ചു.

Tags:    
News Summary - kce-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.