ഓണം പൊന്നോണം 2026’ ന്‍റെ ഭാഗമായി കെ.സി.എയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽനിന്ന്
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ.) ‘ഓണം പൊന്നോണം 2026’ ന് തുടക്കമാകുന്നു. ഒന്നര മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 7 ന് തുടങ്ങുന്ന ആഘോഷങ്ങൾക്ക് ഒക്ടോബർ ഒമ്പതോടെ സമാപനം കുറിക്കുമെന്ന് കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാംസ്കാരിക, കായിക, വിനോദ, സാമൂഹിക പരിപാടികളിലൂടെ കേരളത്തിന്റെ സമ്പന്നമായ പൈതൃകം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്താനാണ് ഈ ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഓണം ആഘോഷ സമിതി ചെയർമാൻ ജിതിൻ ജോസ്, വൈസ് ചെയർമാൻ ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് വിപുലമായ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ആഗസ്റ്റ് 21ന് പരമ്പരാഗത കേരളീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിപുലമായ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. ആഗസ്റ്റ് 27, സെപ്റ്റംബർ 5: കെ.സി.എ. അംഗങ്ങൾക്കായി മാത്രമുള്ള വിവിധ കായിക മത്സരങ്ങൾ. ആഗസ്റ്റ് 28: വടംവലി മത്സരം. സെപ്റ്റംബർ 11: ഓണസദ്യ. സെപ്റ്റംബർ 12, 17: കെ.സി.എ. മ്യൂസിക് ടീം അവതരിപ്പിക്കുന്ന "സംഗീത സന്ധ്യ". സെപ്റ്റംബർ 17: സാമൂഹിക നാടകാവതരണം. ഒക്ടോബർ 1: ഓപ്പൺ തിരുവാതിരക്കളി മത്സരം. ഒക്ടോബർ 2: മെഗാ ഫ്യൂഷൻ ഡാൻസ് പരിപാടി. ഒക്ടോബർ 9: കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ബൃഹത്തായ സമാപന ചടങ്ങ്.
വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കമ്മ്യൂണിറ്റി അംഗങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഓണം ആഘോഷ സമിതി ചെയർമാൻ ജിതിൻ ജോസ് (38046995) അല്ലെങ്കിൽ വൈസ് ചെയർമാൻ ജോർജ്ജ് സെബാസ്റ്റ്യൻ (39068393) എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.