കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ, ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ച് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പ്
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ (കെ.പി.കെ.ബി), ബ്ലഡ് ഡോണേഴ്സ് കേരള(ബി.ഡി.കെ)യുമായി സഹകരിച്ച് കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
85 ഓളം പേർ രക്തം നൽകി. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ഉദ്ഘാടനം ചെയ്തു. കിങ് ഹമദ് ഹോസ്പിറ്റൽ രക്തബാങ്കിനുള്ള കെ.പി.കെ.ബിയുടെ ഉപഹാരം അദ്ദേഹം കൈമാറി.
കെ.പി.കെ.ബി പ്രസിഡന്റ് അനിൽ ഐസക് അധ്യക്ഷത വഹിച്ചു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലീം സ്വാഗതവും കെ.പി.കെ.ബി ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ട്രഷറർ തോമസ് ഫിലിപ്പ്, സാമൂഹിക പ്രവർത്തകരായ എടത്തൊടി ഭാസ്കരൻ, സയ്ദ് ഹനീഫ്, അനസ് റഹിം, ജേക്കബ് തെക്കുംതോട്, ബിജു ജോർജ് എന്നിവർ സംസാരിച്ചു. സാബു അഗസ്റ്റിൻ, ലിന്റോ സാമുവേൽ, സാജൻ എന്നിവർ പ്ലേറ്റ്ലറ്റ് ദാനം നൽകി. ബി.ഡി.കെ വൈസ് പ്രസിഡന്റ് സിജോ ജോസിന്റെ 34ാമത് രക്തദാനവും, അംഗം പ്രവീഷ് പ്രസന്നന്റെ 32 ാമത് രക്തദാനവുമായിരുന്നു നടന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.