മനാമ: ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് യോഗം സംഘടിപ്പിച്ചു. ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ചു. ഹമദ് ടൗണിലെ സംഘടനയുടെ സൗമ്യമുഖമായിരുന്നു കബീർ എന്ന് ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അനുസ്മരിച്ചു.
നാട്ടിൽ സജീവമായി സംഘടന പ്രവർത്തനം നടത്തിയിരുന്ന കബീർ ബഹ്റൈനിലെത്തിയിട്ടും സഹജീവികളെ സഹായിക്കുന്നതിലും സംഘടന പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.അലൻ ഐസക്, നിധീഷ് ചന്ദ്രൻ, അജ്മൽ ചാലിൽ, അനസ് റഹിം, ജോൺസൻ കൊച്ചി, ഷഫീഖ് കൊല്ലം, സുലൈമാൻ, ഹരിദാസ്, നസീർ പാങ്ങോട്, അരുൺ കുമാർ, അബ്ദുൽ കലാം, വിജയൻ, സജീവൻ, ഷിന്റോ, സലിം, ബൈജു, ശരത് കണ്ണൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.