മനാമ: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ വേർപാടിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ഓൺലൈനിൽ അനുശോചനയോഗം നടത്തി.
കാനത്തിൽ ജമീലയെന്ന ജനപ്രതിനിധി തന്റെ പ്രവർത്തനമേഖലയിൽ നൽകിയ സേവനങ്ങളെ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അനുസ്മരിച്ചു.
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ എസ്.പി.എച്ച് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടവുമായി കാനത്തിൽ ജമീലക്കുണ്ടായിരുന്ന അടുപ്പം, റിയാദിലേക്കും ദുബൈയിലേക്കും കൊയിലാണ്ടിക്കൂട്ടത്തിന് വേണ്ടി എം.എൽ.എ എന്ന നിലയിൽ നടത്തിയ വിദേശയാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം അനുശോചന പ്രമേയത്തിൽ പറഞ്ഞു.
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ പ്രസിഡന്റ് പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
അനുശോനയോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രെട്ടറിയും ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ കെ.ടി. സലിം, ഗ്ലോബൽ കോർഡിനേറ്ററും റിയാദ് ചാപ്റ്റർ ചെയർമാനുമായ റാഫി കൊയിലാണ്ടി, അസീസ് മാസ്റ്റർ (ചെയർമാൻ കൊയിലാണ്ടി ചാപ്റ്റർ), ഷാഫി കൊല്ലം (ചെയർമാൻ, കുവൈത്ത് ചാപ്റ്റർ), അനിൽകുമാർ (പ്രസിഡന്റ് ഖത്തർ ചാപ്റ്റർ), നിസാർ കളത്തിൽ (യു.എ.ഇ ചാപ്റ്റർ), എ.പി. മധുസൂദനൻ (പ്രസിഡന്റ്, ഡൽഹി ചാപ്റ്റർ), റഷീദ് മൂടാടി (പ്രസിഡന്റ്, കൊയിലാണ്ടി ചാപ്റ്റർ) തുടങ്ങി ഗ്ലോബൽ കമ്മിറ്റിയിലെയും വിവിധ ചാപ്റ്റർ കമ്മിറ്റികളിലെയും അംഗങ്ങൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.