ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഇടവക അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
യാക്കോബായ പള്ളി ഇടവക അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി
മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഇടവക അംഗങ്ങളായ അച്ചൻകുഞ്ഞ് വി.ജെ, ഭാര്യ ഉഷ അച്ചൻകുഞ്ഞ്, മാണി മാത്യു, ഭാര്യ ജോജി സൂസൻ മാണി എന്നിവർക്കും ഇടവക അംഗങ്ങളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ് സൽമാനിയയിൽ വെച്ചായിരുന്നു പരിപാടി. ഇടവക വികാരി റവറന്റ് സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, സഭ മാനേജിങ് കമ്മിറ്റി അംഗം ഷാജ് ബാബു എന്നിവരും മറ്റു ഇടവക ഭാരവാഹികളും നൂറോളം ഇടവക അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.