മുബീന മൻഷീർ, മിനി ജോൺസൺ, മാരിയത്ത്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ വനിതവേദിക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. മുബീന മൻഷീർ അധ്യക്ഷതവഹിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് വനിതവേദി ചുമതലയുള്ള ഐ.വൈ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് അനസ് റഹിം നേതൃത്വം നൽകി. വനിതവേദി കോഓഡിനേറ്റർ ആയി മുബീന മൻഷീറിനെയും ജോയന്റ് കോഓഡിനേറ്റർമാരായി മിനി ജോൺസനെയും മാരിയത്ത് അമീർ ഖാനെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി ബാഹിറ അനസ്, നെഹ്ല ഫാസിൽ, ഷീന നൗഫൽ, രമ്യ റിനോ, ജസീല ജയഫർ, ജാസ്മിൻ അൻസാർ, സിസിലി വിനോദ്, അനിത, സൗമ്യ, താഹിറ, ജമീല, ആഷ്ന നസ്റിൻ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിന് മിനി ജോൺസൺ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.