ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയ ഗാന്ധിസ്മൃതി പരിപാടിയിൽനിന്ന്
മനാമ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കി ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി അനുസ്മരണ സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽവെച്ച് ഏരിയ പ്രസിഡന്റ് ഷമാസ് പാടൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി സുകുമാരൻ സ്വാഗതം പറഞ്ഞു.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യ്തു.
ഗാന്ധിജിയെ വെടിയുണ്ടകൾകൊണ്ട് നിശ്ശബ്ദനാക്കാൻ നോക്കിയവർക്ക് തെറ്റിയെന്നും, അദ്ദേഹത്തിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടിയാണെന്നും ചടങ്ങിൽ സംസാരിച്ചവർ ഓർമിപ്പിച്ചു. ഗാന്ധിജിയുടെ പേരിൽ കോൺഗ്രസ് സർക്കാർ തുടക്കം കുറിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് അദ്ദേഹത്തിന്റെ പേര് മാറ്റിയ ബി.ജെ.പി സർക്കാറിന്റെ നടപടി ശരിയല്ലെന്ന് ചടങ്ങിൽ വിമർശനമുയർന്നു. മഹാത്മാഗാന്ധിയുടെ ഓർമകളെപ്പോലും സംഘ്പരിവാർ ഇന്നും ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും പ്രഭാഷകർ പറഞ്ഞു.ഐ.വൈ.സി.സി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം മുഖ്യ പ്രഭാഷണം നടത്തി.മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ഐ.വൈ.സി.സി ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, മുൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ഷഫീഖ് സൈഫുദ്ദീൻ, വൈസ് പ്രസിഡന്റ് ഷാഫി വയനാട്, കോർകമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവരും ചടങ്ങിൽ ഗാന്ധിസ്മരണകൾ പങ്കുവെച്ചു. ഏരിയ കമ്മിറ്റി ട്രഷറർ അസർ കരുനാഗപ്പള്ളി യോഗത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.