ഐ.വൈ.സി.സി ഫുട്ബാൾ ടൂർണമെന്റ് മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി എം.പി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഹൂറ അൽ തീൽ മൈതാനത്ത് നടന്ന ‘കേരള കപ്പ് പ്രഫഷനൽ ഫുട്ബാൾ ടൂർണമെന്റ്’ ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി എം.പി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷതവഹിച്ചു. ബഹ്റൈനിലെ എട്ട് പ്രമുഖ ഫുട്ബാൾ ടീമുകൾ അണിനിരന്ന ടൂർണമെന്റാണ് കേരള ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചു രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ചത്.
സാമൂഹിക പ്രവർത്തകരായ സയ്യിദ് ഹനീഫ, മജീദ് തണൽ, എം.സി.എം.എ പ്രസിഡന്റ് സലാം മമ്പാട്ടുമൂല ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. ടൂർണമെന്റ് ജനറൽ കൺവീനർ റിനോ സ്കറിയ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, കോർ ഭാരവാഹികൾ, എക്സിക്യൂട്ടിവ്, വിവിധ ഏരിയ ഭാരവാഹികൾ, വനിത വിങ് പ്രതിനിധികൾ നേതൃത്വം നൽകി. രമ്യ റിനോ അവതാരക ആയിരുന്നു. ഷമീർ പൊന്നാനി കമന്ററി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.