മനാമ: ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ച് വ്യാജ തിരിച്ചറിയലിലൂടെ ബഹ്‌റൈൻ പൗരന്മാർക്കുള്ള പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയ 72 കാരനായ ഇറാൻ പൗരന് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
1979-ൽ ജോലിക്കായി ബഹ്‌റൈനിൽ എത്തിയ പ്രതി, 1983-ൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തന്റെ പേരും ജനനത്തീയതിയും മറ്റ് വിവരങ്ങളും മാറ്റുകയായിരുന്നു. ഈ രേഖകൾ ഉപയോഗിച്ച് ഇയാൾ വർക്ക് പെർമിറ്റും രണ്ട് ഡ്രൈവിംഗ് ലൈസൻസുകളും മറ്റ് ഔദ്യോഗിക രേഖകളും കരസ്ഥമാക്കി.
31 വർഷത്തോളം ബഹ്‌റൈനി പൗരനായി ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ഇയാൾ, 2015 മുതൽ പെൻഷനും സർവീസ് ആനുകൂല്യങ്ങളും കൈപ്പറ്റി വരികയായിരുന്നു. ഇയാൾക്കായി അടച്ച അംശാദായം മാത്രം 46,000 ബഹ്‌റൈനി ദീനാർ വരും. കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.