റോജി ജോണിന് നിയാർക്ക് ബഹ്‌റൈൻ യാത്രയയപ്പ് നൽകി

മനാമ: ബഹ്‌റൈൻ പ്രവാസത്തിൽ നിന്നും 20 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ‌ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോജി ജോണിന് നിയാർക്ക് ബഹ്‌റൈൻ യാത്രയയപ്പ് നൽകി. ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിന് നിയാർക്കിനൊപ്പവും, രക്തദാന മേഖലയിൽ ബിഡികെയോടൊപ്പവും സാമൂഹിക പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങളാണ് റോജി കാഴ്ച വെച്ചതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ. കെ. രക്ഷാധികാരി കെ. ടി. സലിം, ട്രഷറർ അനസ് ഹബീബ്, വൈസ് ചെയർമാൻ സുജിത്‌ പിള്ള, ഓർഗനൈസിങ് സെക്രട്ടറി ജൈസൽ അഹ്മദ്, ജോയിന്റ് സെക്രട്ടറി അശ്വിൻ രവീന്ദ്രൻ, വനിതാ വിഭാഗം സെക്രട്ടറി ജിൽഷാ സമീഹ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സമീഹ്, ശിഹാബ് അമീറ, നദീർ കാപ്പാട്, മുജീബ് എം. പി, ഫിറോസ് മഹിമ, ഫൈസൽ കൊയിലാണ്ടി, സാജിദ് എം. സി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Roji John Departs for Newark Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.