തിരിച്ചുകിട്ടിയത്​ ജീവിതം: ഇറാനിലെ ദുരിതകാലം അയവിറക്കി മത്സ്യത്തൊഴിലാളികൾ

മനാമ: ‘ദാഹമകറ്റാൻ വെള്ളം കൂടെയില്ലാതെയാണണ്ണാ ഇറാനിൽ കഴിഞ്ഞത്. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം’^ ഇത് പറയുേമ്പാൾ, വിൻസ​െൻറി​െൻറ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു. അഞ്ചുമാസം നീണ്ട ദുരിതത്തിനൊടുവിൽ ഇറാനിൽ നിന്ന് മോചിതനായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളിൽപെട്ട ആളാണ് വിൻസ​െൻറ്. ഇന്നലെ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുേമ്പാഴാണ് തൊഴിലാളികൾ കഥനകഥ വിവരിച്ചത്. 

നാട്ടിലെ കഷ്ടപ്പാടിന് അറുതിയാകുമെന്ന് കരുതിയാണ് ബഹ്റൈനിലേക്ക് വന്നത്. കഠിനാധ്വാനം ചെയ്താൽ എന്തെങ്കിലും തുക മിച്ചമുണ്ടാകും. പക്ഷേ, ഇതിനിടയിൽ ഇങ്ങനെയൊരു ദുരിതത്തിൽ പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതിർത്തി ലംഘിച്ചുവെന്ന് പറഞ്ഞ് ഇറാൻ ഉദ്യോഗസ്ഥർ പിടികൂടിയ ശേഷം ജീവിതത്തിൽ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത്. ഭക്ഷണം പോലും അധികൃതർ തന്നില്ല. ഇറാനിലെ ഇന്ത്യൻ എംബസിയുെട ഭാഗത്തുനിന്നും സഹായമുണ്ടായില്ല. തങ്ങൾക്ക് ഭക്ഷണം കിട്ടുന്നുണ്ടോ എന്ന കാര്യമെങ്കിലും അവർ ശ്രദ്ധിക്കണമായിരുന്നു. ഒന്നുരണ്ട് ഘട്ടങ്ങളിൽ അവർ വന്ന് കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴെല്ലാം സാേങ്കതികത്വം പറഞ്ഞ് മടങ്ങുകയാണുണ്ടായത്. എല്ലാ നടപടികളും പൂർത്തിയാക്കി മടങ്ങുേമ്പാൾ, 15പേർക്കും കൂടി 50 ദിനാർ തന്നു. ഞങ്ങൾ കഴിഞ്ഞ തീരത്തുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മത്സ്യബന്ധന തൊഴിലാളികളുടെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവൻ നിലനിർത്തിയത്. അവർ അവരുടെ കഷ്ടപ്പാടിനിടയിലും ഞങ്ങൾക്ക് എന്തെങ്കിലുമൊക്കെ എത്തിച്ചുതരും. അങ്ങനെ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാം എന്ന അവസ്ഥയുണ്ടായി. ലുബ്ധിച്ച് വെള്ളവും കുടിക്കാം. ഇടക്കിടെ പരിശോധനക്കെത്തുന്ന ചില ക്രൂരൻമാരായ ഉദ്യോഗസ്ഥരുടെ പീഡനവും അനുഭവിക്കേണ്ടി വന്നു. മാനസികമായും ശാരീരികമായും തകർന്നിരിക്കുന്ന ഞങ്ങളോട് തുടർച്ചയായി ഇരുന്ന് എണീക്കാൻ പറയുക,മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളാണ് അവർ ചെയ്തത്. അതുനോക്കി ചിരിക്കലായിരുന്നു അവരുടെ വിനോദം. മറ്റുതൊഴിലാളികൾ തന്ന ജ്യൂസോ മറ്റോ ഉണ്ടെങ്കിൽ, അത് അപഹരിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഡിസംബറിലും ജനുവരിയിലും കൊടും തണുപ്പായിരുന്നു. ഒരു ബ്ലാങ്കറ്റുപോലുമില്ലാതെയാണ് തണുത്ത കടൽക്കാറ്റും സഹിച്ച് കഴിഞ്ഞത്.ഇനി എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്ന ചിന്ത മാത്രമേയുള്ളൂ എന്നും തൊഴിലാളികൾ പറഞ്ഞു.    നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ഏക ആശ്രയമാണ് ഇവർ. നിരവധി മാസങ്ങളായി വരുമാനമില്ലാത്തതിനാൽ കുടുംബം വലിയ പ്രതിസന്ധിയിലാണ്. 

    ഇന്നലെ രാത്രിയയോടെ നടപടികൾ പൂർത്തിയാക്കി ബഹ്റൈൻ തീരത്ത് ഇറങ്ങിയ ഇവർക്ക് കിടന്നുറങ്ങാൻ ഒരു മുറിപോലും ഉണ്ടായിരുന്നില്ല.അതുകൊണ്ട്, റോഡരികിൽ ഇരുന്നും കിടന്നുമാണ് നേരം വെളുപ്പിച്ചത്. ഏഴുദിവസത്തെ വിസയാണ് ഇവർക്കുള്ളത്. അതിനിടയിൽ നാട്ടിലേക്ക് മടങ്ങണം. െഎ.സി.ആർ.എഫി​െൻറയും മറ്റും നേതൃത്വത്തിൽ വിമാന ടിക്കറ്റ് ഉൾപ്പെടെ നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വെറും കയ്യോടെ തൊഴിലാളികളെ മടക്കി അയക്കാതിരിക്കാൻ ചില കൂട്ടായ്മകൾ ശ്രമിക്കുന്നുണ്ട്. െഎ.സി.ആർ.എഫുമായി ചേർന്ന് സഹായമെത്തിക്കാൻ താൽപര്യമുള്ളവർക്ക് 39461746 എന്ന നമ്പറിൽ ബന്ധപ്പെടാം.

 ഏപ്രിൽ രണ്ടിന് ഉച്ച രണ്ടുമണിയോടെയാണ് 15 ഇന്ത്യക്കാരും ആറ് ബംഗ്ലാദേശികളും ഇറാനിൽ നിന്ന് ബോട്ടിൽ ബഹ്റൈനിലേക്ക് തിരിച്ചത്. തിങ്കളാഴ്ച കാലത്ത് 10.30ഒാടെ ഇവർ ബഹ്റൈൻ തീരത്തെത്തി.  13പേരുടെയും വിസ കാലാവധി കഴിഞ്ഞതിനാൽ തിങ്കളാഴ്ച  രാത്രി വൈകിയാണ് കരയിലേക്കിറങ്ങാനുള്ള നടപടികൾ പൂർത്തീകരിച്ചത്. ബോട്ടി​െൻറ ക്യാപ്റ്റൻമാരെ േകാസ്റ്റ്ഗാർഡ് അധികൃതർ ബഹ്റൈനിലെ തുറമുഖ ഒാഫിസിലെത്തിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.

മാർച്ച് 14നാണ് ഇവരെ വിട്ടയക്കാൻ ഇറാൻ കോടതി ഉത്തരവിട്ടത്.മത്സ്യബന്ധനത്തിനിടെ, അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ഇറാൻ അധികൃതർ പിടികൂടുന്നത്. തുടർന്ന് കിഷ് ദ്വീപിൽ തടഞ്ഞുവെച്ചു.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇവർ പിടിയിലാകുന്നത്. ബഹ്റൈനിലെ രണ്ടുസ്പോൺസർമാർക്ക് കീഴിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇന്ത്യക്കാരെല്ലാം തമിഴ്നാട് സ്വദേശികളാണ്. മൂന്ന് ബോട്ടുകളിലായാണ് ഇവർ ഇറാനിൽ നിന്ന് മോചിതരായി ബഹ്റൈനിലേക്ക് വന്നത്.

തൊഴിലാളികളെ ഇറാനിൽ മോശം സാഹചര്യത്തിൽ തടവിലാക്കിയ നടപടിക്കെതിരെ തമിഴ്നാട്ടിലെ വിവിധ സംഘടനകളും സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിടികൂടിയ മത്സ്യത്തൊഴിലാളികളെ ആദ്യം ഇറാൻ അധികൃതർ അഞ്ചുദിവസം ജയിലിൽ പാർപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ബോട്ടിലേക്ക് മാറ്റുകയാണുണ്ടായത്. മാർച്ച് 14ന് കോടതി മോചിപ്പിച്ചെങ്കിലും ഇറാനിൽ അവധി ദിവസങ്ങൾ അടുപ്പിച്ച് വന്നത് മൂലം തൊഴിലാളികൾക്ക് ബഹ്റൈനിലേക്ക് മടങ്ങാനായില്ല. സത്യസാഗർ വിജയ ബാബു, ജോസഫ് കെന്നഡി, ശ്രീജിത്ത് ഉദയകുമാർ, ക്ലൗഡിൻ നസ്റിൻ, ആൻറണി എഡ്വിൻ, ജോർജ് കെവ, രവി രാമസ്വാമി, ജോർജ് സുധാകരൻ, വിൻസൻറ് രായപ്പൻ, പ്രശാന്ത് സവേരിയൻ, ശ്രീനു ഉദയകുമാർ, രാജേഷ് കുമാർ മാരിമുത്തു, ക്യാപ്റ്റൻമാരായ ആൻറണി ജേക്കബ്, വർഗീസ്, സെലറ്റ് രാജ എന്നിവരാണ് തിരിച്ചെത്തിയത്. ഒ.െഎ.സി.സി. തമിഴ്നാട് ഘടകം, ‘ഹോപ്’, ‘ഡിസ്കവർ ഇസ്ലാം’ തുടങ്ങിയ സംഘടനകൾ തൊഴിലാളികൾക്കുള്ള സഹായവുമായി രംഗത്തുണ്ട്.

News Summary - Iran releases fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.