അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഹോ​ർ​ട്ടി​ക​ൾ​ച​ർ ക്ല​ബ്ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​ള​വെ​ടു​പ്പ്

അ​ൽ​നൂ​ർ സ്കൂ​ൾ ഹോ​ർ​ട്ടി​ക​ൾ​ച​ർ ക്ല​ബ് പ​ച്ച​ക്ക​റി വി​ള​വെ​ടു​ത്തു

മ​നാ​മ: അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഹോ​ർ​ട്ടി​ക​ൾ​ച​ർ ക്ല​ബ്ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ള​വെ​ടു​പ്പ് ആ​ഘോ​ഷം ന​ട​ന്നു. ക്ല​ബ് അം​ഗ​ങ്ങ​ൾ പ​രി​പാ​ലി​ച്ചു​വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ള​വെ​ടു​ത്ത​ത്. പ​രി​പാ​ടി​യി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, അ​റ​ബി​ക് സീ​നി​യ​ർ വി​ഭാ​ഗം പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ കൂ​ഹേ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജൈ​വ കൃ​ഷി​രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശ്ര​മ​ത്തെ അ​ധ്യാ​പ​ക​ർ അ​ഭി​ന​ന്ദി​ച്ചു. ‘​ജൈ​വ ഇ​ട​വി​ള കൃ​ഷി’ എ​ന്ന പ്ര​മേ​യ​ത്തി​ന് കീ​ഴി​ൽ, എ ​ലെ​വ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ലെ 39 വി​ദ്യാ​ർ​ഥി​ക​ൾ ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ബ്രോ​ക്കോ​ളി, കോ​ളി​ഫ്ല​വ​ർ, കാ​ബേ​ജ്, ചെ​റി ത​ക്കാ​ളി, കാ​പ്‌​സി​ക്കം, വെ​ള്ള​രി​ക്ക, ചീ​ര, സ്‌​ട്രോ​ബെ​റി എ​ന്നി​വ​യാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്.  

Tags:    
News Summary - Al Noor School Horticulture Club Harvested Vegetables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.