പുരസ്കാരം നേടിയ ബഹ്​റൈൻ യൂണിവേഴ്​സിറ്റി ഐ.ടി വിഭാഗം വിദ്യാർഥികൾ അധികൃതരോടൊപ്പം

ഇൻവൈഡ്​ എക്​സിബിഷൻ; ബഹ്​റൈൻ വിദ്യാർഥികൾക്ക്​ അന്താരാഷ്ട്ര പുരസ്കാരം

മനാമ: നൂതന ഉൽപന്നങ്ങൾക്കായി മലേഷ്യയിൽ നടന്ന ഇന്‍റർനാഷണൽ വെർച്ച്വൽ എക്​സിബിഷനിൽ (ഇ​ൻവൈഡ്​ 2022) ബഹ്​റൈനിലെ വിദ്യാർഥികൾ ഒന്നും രണ്ടും സ്​ഥാനങ്ങൾ കരസ്​ഥമാക്കി.

ബഹ്​റൈൻ യൂണിവേഴ്​സിറ്റി ഐ.ടി വിഭാഗം വിദ്യാർഥികളാണ്​ ഒന്നും രണ്ടും സ്​ഥാനം കരസ്​ഥമാക്കിയത്​. ബഹ്​റൈൻ യൂണിവേഴ്​സിറ്റി ഐ.ടി വിഭാഗം പ്രസിഡന്‍റ്​ ഡോ. ഹസൻ അൽ മുല്ല വിജയികളെ സ്വീകരിച്ചു. ‘ടെലിബോട്ട്​’ ​പ്രൊജക്​ടിലാണ്​ വിദ്യാർഥികൾ മികവ്​ പ്രകടിപ്പിച്ചത്​. വിദൂരങ്ങളിലിരുന്ന്​ റോബോട്ടുകളെ നിയന്ത്രിക്കുന്ന സാ​ങ്കേതിക വിദ്യയാണ്​ ടെലിബോട്ട്​. അദ്​നാൻ ഹസ്​മുല്ലയുടെ നേതൃത്വത്തിൽ നാല്​ വർഷം നടത്തിയ പഠനത്തിന്‍റെ ഫലമാണ്​ കണ്ടുപിടു​ത്തം. വൈജ്​ഞാനിക മേഖലയിൽ ടെലിബോട്ട്​ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ യാത്രയും സമയവും ലാഭിക്കാൻ കഴിയുമെന്നും അദ്​നാൻ വ്യക്​തമാക്കി. അലി ജമീൽ, ഹിഷാം അബ്​ദുല്ല, ഖാലിദ്​ അബ്​ദുൽ ജലീൽ എന്നീ വിദ്യാർഥികളും അദ്​നാനോടൊപ്പം കണ്ടുപിടുത്തത്തിൽ പങ്കാളികളായി.

Tags:    
News Summary - Inwide Exhibition; International award for Bahrain students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-25 08:17 GMT
access_time 2024-05-25 07:14 GMT