മനാമ: കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന നാലാമത് സംരംഭകത്വ വാരാചരണത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. തൊഴില്‍ ഫണ്ടായ ‘തംകീന്‍’ സഹകരണത്തോടെ 2015ല്‍ ആരംഭിച്ച സംരംഭകത്വ വാരാചരണം നാല് വര്‍ഷം തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കാപിറ്റല്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ഈ മാസം 25 വരെ നീണ്ടു നില്‍ക്കുന്ന ഫോറത്തില്‍ 15 ശില്‍പശാലകളാണുണ്ടാവുക. 5,000 ത്തോളം സംരംഭകര്‍ തങ്ങളുടെ കഴിവും സാധ്യതകളും വര്‍ധിപ്പിക്കുന്നതിന് ഇതിനെ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സംരംഭകരായി മികവ് തെളിയിക്കുന്നതിനാവശ്യമായ പരിശീലനങ്ങളാണ് ഫോറത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിവധ രാജ്യങ്ങളില്‍ നിന്ന് സംരംഭകത്വ മേഖലയില്‍ പരിശീലനം നല്‍കാന്‍ മികവുറ്റ 30 പേര്‍ ഇതില്‍ വിഷയാവതരണങ്ങള്‍ നടത്തും. ബഹ്റൈന്‍, ആസ്ട്രേലിയ, യു.എസ്, ഹോങ് കോങ്, ജര്‍മനി, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിഷയാവതരണം നടത്തുക. ബഹ്റൈനിലെ യുവാക്കളെ സംരംഭകരാക്കി വളര്‍ത്തുന്നതിനും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും ഇത് വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.