അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച പ്രഥമ ഇന്റർ സ്കൂൾ സ്പെല്ലിങ് ബീ മത്സരത്തിൽ

ജേതാക്കളായവർ

ഇന്റർ സ്കൂൾ 'സ്പെല്ലിങ് ബീ' മത്സരം

മനാമ: വിദ്യാർഥികളുടെ ഭാഷാപരമായ കഴിവും അക്കാദമിക മികവും പ്രോത്സാഹിപ്പിക്കുന്നതിനായി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച പ്രഥമ ഇന്റർ സ്കൂൾ സ്പെല്ലിങ് ബീ മത്സരം ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം സ്കൂൾ ക്യാമ്പസിൽ നടന്ന മത്സരത്തിൽ ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽനിന്നുള്ള പ്രഗത്ഭരായ വിദ്യാർഥികൾ പങ്കെടുത്തു.

ക്വസ്റ്റ് സ്കൂൾ, ടാലന്റ് ഇന്റർനാഷനൽ സ്കൂൾ, അൽ മഹ്ദ് സ്കൂൾ, നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂൾ, നദീൻ സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ക്യാപിറ്റൽ സ്കൂൾ എന്നിവയ്‌ക്കൊപ്പം ആതിഥേയരായ അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളും മത്സരത്തിൽ മാറ്റുരച്ചു. 6, 8 ക്ലാസുകളിലെ വിദ്യാർഥികൾക്കായി മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരുന്നത്.

ആറാം ക്ലാസ്സ് വിഭാഗത്തിൽ ജതൻ ജിഗർ (സേക്രഡ് ഹാർട്ട് സ്കൂൾ), എട്ടാം ക്ലാസ്സ് വിഭാഗത്തിൽ അജിദേഷ് ഇളങ്കേശൻ (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ) എന്നിവരാണ് ജേതാക്കളായത്.

വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ മിസ്റ്റർ അബ്ദുറഹ്മാൻ അൽകൂഹെജി എന്നിവർ വിതരണം ചെയ്തു.

സ്കൂൾ പ്രതിനിധികൾക്കുള്ള അംഗീകാര പത്രങ്ങളും ചടങ്ങിൽ കൈമാറി. വിവിധ സ്കൂളുകളിലെ ഹെഡ് അധ്യാപകരും മറ്റു ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർഥികളിൽ ആത്മവിശ്വാസം, വിമർശനാത്മക ചിന്ത, മികച്ച ഭാഷ വൈഭവം എന്നിവ വളർത്തുന്നതിൽ ഇത്തരം മത്സരങ്ങൾ വലിയ പങ്ക് വഹിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Inter-school 'Spelling Bee' competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-23 08:54 GMT