മനാമ: 2020ലെ വാർഷിക ഫ്ലവർ, വെജിറ്റബ്ൾ ഷോയുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട മത്സരങ്ങളില്‍ ഇന്ത്യന്‍ സ്കൂളിന് മികച്ചവിജയം. ബഹ്റൈൻ ഗാർഡൻ ക്ലബ് സംഘടിപ്പിച്ച മത്സരങ്ങളിൽ 12ൽ 10 സമ്മാനങ്ങളും ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ഇസ ടൗണ്‍ കാമ്പസും റിഫ കാമ്പസും സംയുക്തമായാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
പത്ത് വ്യക്തിഗത ഇനങ്ങളിലെ സമ്മാനങ്ങള്‍ക്കു പുറമേ, ബെസ്റ്റ് എക്സിബിറ്റ് ഓഫ് ഫ്ലവേഴ്സ് ഇനത്തില്‍ ഒന്നാം സമ്മാനവും സ്കൂള്‍ നേടി.
മികച്ച സ്കൂൾ പൂന്തോട്ടം, പൂന്തോട്ടത്തിലെ മികച്ച കലാപ്രദർശനം, പച്ചക്കറികളുടെ മികച്ച പ്രദർശനം എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫ്രഷ് ഫ്ലവർ അറേഞ്ച്മെൻറ്, പ്രസ്ഡ് ഫ്ലവേഴ്സ്, മിനിയേച്ചർ ഗാർഡൻ എന്നീ വിഭാഗങ്ങളിൽ ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് വിദ്യാർഥികൾ അവാർഡുകൾ നേടി.
സിദ്ധി മനോജ് വ്യാസ് - മിനിയേച്ചർ ഗാർഡനില്‍ ഒന്നാം സമ്മാനം.
മൻപ്രീത് കോര്‍ - പുഷ്പക്രമീകരണത്തില്‍ ഒന്നാം സമ്മാനം.
ഏഞ്ചല പോൾ - പ്രസ്ഡ് ഫ്ലവേഴ്സ് ഒന്നാം സമ്മാനം.
മുഹമ്മദ് റഷ്ദാൻ - മിനിയേച്ചർ ഗാർഡനില്‍ മൂന്നാം സമ്മാനം.
ഹന്ന പി. അരോക്കിയ കുമാർ - പ്രസ്ഡ് ഫ്ലവേഴ്സ് മൂന്നാം സമ്മാനം.
അഭിനവ് വിനു -പുഷ്പക്രമീകരണത്തിൽ രണ്ടാം സമ്മാനം.
അമിത് ദേവൻ - മിനിയേച്ചർ ഗാർഡനില്‍ രണ്ടാം സമ്മാനം.
ആൻറൺ അജി ജോസഫ് - മിനിയേച്ചർ ഗാർഡനില്‍ മൂന്നാം സമ്മാനം.
അനുശ്രീ മണികണ്ഠന് - പുഷ്പക്രമീകരണത്തിൽ മൂന്നാം സമ്മാനം.
രോഹൻ പ്രഭാകർ - മിനിയേച്ചർ ഗാർഡനിൽ രണ്ടാം സമ്മാനം.
മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസ് ഗാർഡൻ ക്ലബ് അധികൃതരിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പ്രകൃതിയുടെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സൗഹാർദ കാമ്പസിനോട് സ്നേഹം വളർത്തുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2015ൽ ഇന്ത്യന്‍ സ്കൂള്‍ നേച്ചർ ക്ലബ് ആരംഭിച്ചത്. ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.