ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച ഉർദു ദിനാഘോഷത്തിൽനിന്ന്
ഇന്ത്യൻ സ്കൂൾ ഉർദു ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ ഉർദു വകുപ്പ് ഉർദു ദിനം ആഘോഷിച്ചു. ഉർദു അധ്യാപിക മഹാനാസ് ഖാൻ ആമുഖം പ്രഭാഷണം നിർവഹിച്ചു. നാലു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നിരവധി മത്സരങ്ങൾ നടന്നു. ഉർദു കവിതാ പാരായണം, ഉർദു കഥ പറയൽ, ഉർദു പ്രസംഗം, ചിത്രരചന, കളറിങ് മത്സരങ്ങൾ എന്നിവ നടത്തി. മത്സരങ്ങൾക്കു പുറമെ ദേശഭക്തി ഗാനം, ദേശീയ ഗാനം, 'മുഷൈറ' തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരുന്നു. വകുപ്പു മേധാവി ബാബു ഖാൻ സ്വാഗതവും ആറാം ക്ലാസിലെ ആയിഷ ജാവേദ് നന്ദിയും പറഞ്ഞു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.