സ്കൂളിെന രാഷ്ട്രീയാന്ധതയിൽ നിന്ന് മോചിപ്പിക്കാനാണ് മത്സരിക്കുന്നതെന്ന് ‘വോയ്സ് ഒാഫ് പാരൻറ്സ്’
മനാമ: ഇന്ത്യൻ സ്കൂളിനെ പ്രതിസന്ധിയിലാക്കിയ അമിത രാഷ്ട്രീയത്തിൽ നിന്ന് ആ മഹദ്സ്ഥാപനത്തെ രക്ഷിക്കുകയെന്ന ദൗത്യമാണ് തങ്ങൾ ഏറ്റെടുക്കുന്നതെന്ന് സ്കൂൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ‘വോയ്സ് ഒാഫ് പാരൻറ്സ്’ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത ആരോപണങ്ങളും പഴിചാരലുകളുമാണ് സ്കൂളിെൻറ പേരിൽ നടക്കുന്നതെന്ന് അവർ പറഞ്ഞു. അധികാര മോഹം മൂലം എന്തും ചെയ്യാം എന്ന അവസ്ഥയാണുള്ളത്. ഇത് മുൻകാലങ്ങളിൽ സ്കൂളിൽ ഇല്ലാതിരുന്ന പ്രവണതയാണ്.
മറ്റു കൂട്ടായ്മകളിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകളെ സ്കൂളിലേക്കും വലിച്ചിഴക്കുക വഴി, വിദ്യാർഥികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സമയമില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം സ്കൂളിലെ ടോയ്െലറ്റിനെ കുറിച്ചുപോലും രക്ഷിതാക്കൾക്ക് ആശങ്കപ്പെടേണ്ടിവരുന്നുവെന്ന് പാനൽ സ്ഥാനാർഥിയും സ്കൂൾ പൂർവ വിദ്യാർഥിയുമായ രാഖി ജനാർദനൻ പറഞ്ഞു. നിലവിലുള്ള അവസ്ഥയിൽ മത്സര രംഗത്തുള്ള എല്ലാ മുന്നണികളും ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരേ കാര്യങ്ങളാണ് അവർ പറയുകയും ചെയ്യുന്നത്. ഇതിൽ മാറ്റം വേണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന രക്ഷിതാക്കളുണ്ട്. അവർക്ക് വേണ്ടിയാണ് തങ്ങൾ മത്സരരംഗത്ത് എത്തുന്നത്. രാഷ്ട്രീയത്തിെൻറ പേരിൽ തെരഞ്ഞെടുപ്പ് വേളയിൽ വലിയ പാഴ്ചെലവാണ് നടത്തുന്നത്.
ഇൗ പണം മറ്റ് ക്ഷേമകാര്യങ്ങൾക്ക് ഉപേയാഗപ്പെടുത്തണം. ജനാധിപത്യത്തിെൻറ മഹത്വം പറയുന്നവർ തങ്ങളുടെ പാനലിലെ ചിലർക്കുമേൽ സമ്മർദം ചെലുത്തുകയും അവർ ഭയപ്പെട്ട് സ്ഥാനാർഥിത്വം പിൻവലിക്കുകയും ചെയ്യുന്ന അവസ്ഥ വരെയുണ്ടായി. രണ്ട് ഡമ്മി ഉൾപ്പെടെ ഒമ്പതുപേരുടെ പത്രിക നൽകാൻ എല്ലാ ഒരുക്കങ്ങങ്ങളും പൂർത്തിയായതാണ്. എന്നാൽ, അവസാന നിമിഷം ഇത്തരം സമ്മർദത്തിൽ പെട്ട് പലരും പിൻമാറി. ജയേഷ് ധർസി, പി. വി.തോമസ് എന്നിവരും തന്നോടൊപ്പം മത്സരിക്കുന്നുണ്ടെന്ന് രാഖി പറഞ്ഞു. രാധാകൃഷ്ണൻ തെരുവത്ത്, ദീപക് മേനോൻ, ജോസഫ് ടറൽ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.