ഫാൽകണകളുടെ പാസ്പോർട്ട് വിതരണം നിയന്ത്രിച്ചുകൊണ്ട് ബഹ്റൈനിൽ പുതിയ ഉത്തരവ്
മനാമ: വന്യജീവി സംരക്ഷണ നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും പാലിച്ച് ഫാൽകണുകളെ കൈവശം വെക്കുന്നതിനും സംരക്ഷണത്തിനും യാത്രാ സംവിധാനങ്ങൾക്കും പുതിയ ഉത്തരവ് പുറത്തിറങ്ങി. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് 2026-ലെ 6-ാം നമ്പർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദേശീയ നിയമങ്ങൾക്കും വന്യജീവി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര കൺവെൻഷനുകൾക്കും അനുസൃതമായാണ് ഈ തീരുമാനം. ഉത്തരവ് പ്രകാരം ഫാൽകണുകളുടെ കൈവശാവകാശവും അവയുമായുള്ള യാത്രകളും കൂടുതൽ സുതാര്യവും നിയന്ത്രിതവുമാകും.
പരുന്തിന്റെ ഉടമയ്ക്കോ അല്ലെങ്കിൽ അദ്ദേഹം രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ പരുന്തുമായി അംഗീകൃത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന ഔദ്യോഗിക രേഖയാണ് 'ഫാൽക്കൺ പാസ്പോർട്ട്' എന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, പാസ്പോർട്ടിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് പരുന്തിന്റെ ഔദ്യോഗിക ഉടമയായി കണക്കാക്കപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.