അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിൽനിന്ന്

അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു

​മനാമ: "മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം" എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന് സൽമാനിയ കെ. സിറ്റി ഹാളിൽ പ്രൗഢോജ്ജ്വല തുടക്കം. കാമ്പയിൻ പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെൻ്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു.

അൽ ഫുർഖാൻ സെൻ്റർ പ്രസിഡൻ്റ് ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അസ്സഅദി ക്യാമ്പയിൻ വിളംബരം നടത്തി. അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം ത്രൈമാസ കാംമ്പയിൻ പരിപാടികൾ വിശദീകരിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ പ്രമേയ വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രമുഖ വാഗ്മി സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണം നിർവഹിച്ചു.

ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ​കേരള സർക്കാർ നടത്തിവരുന്ന ലഹരിവിരുദ്ധ പോരാട്ട പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രത്യേക സെഷനിൽ അബ്ദുൽ ലത്തീഫ് അഹമ്മദ് ബോധവൽക്കരണ സന്ദേശം നൽകി. അൽ ഫുർഖാൻ യുവജന വിഭാഗം തയ്യാറാക്കിയ ഡോക്യുമെൻ്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആശംസാ സന്ദേശം അൽ ഫുർഖാൻ വൈസ് പ്രസിഡൻ്റ് സുഹൈൽ മേലടി വേദിയിൽ വായിച്ചു.

Tags:    
News Summary - Dr Isa Jassim Al Mutawwa inaugurated the Al Furqan quarterly campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.