ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ്-2021 ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂളിൽ 18ാമത് ശാസ്ത്ര, സാങ്കേതിക ദിനം (ടെക്നോഫെസ്റ്റ്) ആഘോഷിച്ചു. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിദ്യാർഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനാണ് ടെക്നോഫെസ്റ്റ് വർഷം തോറും നടത്തുന്നത്. സ്കൂളിലെ സയൻസ് ഫാക്കൽറ്റി സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീം വഴിയാണ് നടന്നത്.
ആറു മുതൽ എട്ടു വരെ ക്ലാസുകൾക്കായുള്ള ആദ്യ സെഷനിൽ വിദ്യാർഥികൾ പ്രോജക്ടുകളും പരീക്ഷണങ്ങളും അവതരിപ്പിച്ചു. രണ്ടാമത്തെ സെഷൻ 11, 12 ക്ലാസുകളിലായിരുന്നു. 'വളർച്ച ഐച്ഛികമാണ്, മാറ്റം അനിവാര്യവും' എന്ന വിഷയത്തിൽ ഇൻറർ സ്കൂൾ സിമ്പോസിയവും നടന്നു. ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളെ പെങ്കടുപ്പിച്ചാണ് അവസാന സെഷൻ നടത്തിയത്.
ജ്യോത്സന കെ. പ്രശാന്ത്, ജൊവാന ജെസ് ബിനു, ജനനി മുത്തുരാമൻ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. പൃഥ ശർമ സ്വാഗതവും ഫിസിക്സ് വിഭാഗം മേധാവി സുദീപ്തോ സെൻഗുപ്ത നന്ദിയും പറഞ്ഞു. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിധികർത്താക്കളും അധ്യാപകരും ഉൾപ്പെടെ 75ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ഇൻറർ സ്കൂൾ സിമ്പോസിയത്തിെൻറ ഫലങ്ങൾ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പയസ് മാത്യു പ്രഖ്യാപിച്ചു. വിജയികൾ: 1. സാറാ മരിയൻ ജോസഫ് (ഏഷ്യൻ സ്കൂൾ), 2. ആര്യൻ കൗൾ (ന്യൂ മില്ലേനിയം സ്കൂൾ), 3. ലാസ്യശ്രീ കുമിളി (ഇന്ത്യൻ സ്കൂൾ). ഈ വർഷത്തെ ടെക്നോഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചതിന് വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ്
എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.