കാരുണ്യപ്രവർത്തനവുമായി ഇന്ത്യൻ സ്കൂൾ കുരുന്നുകൾ
മനാമ: വിദ്യാർഥികൾക്കിടയിൽ ദാനശീല മനോഭാവം വളർത്തിയെടുക്കുന്നതിനായി ഇന്ത്യ ൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) റിഫ കാമ്പസ് ‘ഹാപ്പി ഫീറ്റ് ഇനിഷ്യേറ്റിവ്’ സംഘടിപ്പിച്ചു. പ രിപാടിയുടെ ഭാഗമായി കുട്ടികൾ ചാരിറ്റി സൊസൈറ്റിക്കായി ഷൂസുകൾ സംഭാവന നൽകി. ഷൂമാർട്ട് ‘ഹാപ്പി ഫീറ്റ് ഇനിഷ്യേറ്റിവ്’ എന്ന തലക്കെട്ടിൽ അൽ റാഷിദ് ഗ്രൂപ്പിെൻറ സാമൂഹിക പ്രതിബദ്ധത പ്രവർത്തനത്തിെൻറ ഭാഗമായ പദ്ധതിയുമായി സഹകരിച്ചാണ് ഇന്ത്യൻ സ്കൂൾ ചാരിറ്റി സംരംഭം നടത്തിയത്. അശരണരെ സഹായിക്കാനുള്ള മനോഭാവം വളർത്തുക എന്നതായിരുന്നു ഈ സംരംഭത്തിെൻറ ലക്ഷ്യം. ഉപയോഗയോഗ്യമായതും പുതിയതുമായ ചെരിപ്പുകൾ സംഭാവനചെയ്യാൻ വിദ്യാർഥികൾ സന്നദ്ധത പ്രകടിപ്പിച്ചു. അവ പിന്നീട് അൽ സനാബെൽ അനാഥ പരിപാലന സൊസൈറ്റിക്ക് കൈമാറി.
ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിലെ വിദ്യാർഥികൾക്ക് വിശാലമായ സമൂഹവുമായി ബന്ധപ്പെടാനും സാമൂഹിക ക്ഷേമ സംരംഭത്തിൽ പങ്കെടുക്കാനുമുള്ള ഒരു മികച്ച അവസരമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ പറഞ്ഞു. 1600ലധികം ജോഡി ഷൂസുകൾ കുട്ടികൾ കൊണ്ടുവന്നു. ദൗത്യവുമായി സഹകരിച്ച രക്ഷാകർത്താക്കൾക്ക് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.