മനാമ: റോബോട്ടിക് പ്രോജക്ടുകളിൽ വിദ്യാർഥികൾക്ക് അവസരം നൽകുന്നതിെൻറ ഭാഗമായി ഇ ന്ത്യൻ സ്കൂൾ ബഹ്റൈൻ റോബോട്ടിക്സ് ക്ലബിന് തുടക്കമിട്ടു. ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂ ളുകളിൽ ആദ്യത്തെ റോബോട്ടിക്സ് ക്ലബാണിത്. ഇന്ത്യൻ സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ നടന്ന ചട ങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ ഉദ്ഘാടനം നിർവഹിച്ചു.
വിവര സാങ്കേതിക മേ ഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ യുവതലമുറ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. റോബോട്ടിക് മത്സരങ്ങളിലൂടെ യുവജനങ്ങൾ അവരുടെ പ്രശ്നപരിഹാര കഴിവുകൾ വികസിപ്പിക്കേണ്ടതുണ്ട്. ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യ പ്രധാനമാണ്. കാരണം വിദ്യാഭ്യാസം, ആശയവിനിമയം, ശാസ്ത്രീയ പുരോഗതി എന്നിങ്ങനെയുള്ള ആധുനിക സമൂഹത്തിെൻറ പല സുപ്രധാന മേഖലകളിലും ഇത് ഉപയോഗപ്പെടുന്നു. സാങ്കേതികവിദ്യ സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മിക്ക ആളുകൾക്കും ആശ്രയിക്കാവുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നതായി അംബാസഡർ പറഞ്ഞു. അക്കാദമിക് രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ഇന്ത്യൻ സ്കൂളിെൻറ മികവിനെയും അംബാസഡർ അഭിനന്ദിച്ചു.
ആദ്യത്തെ റോബോട്ടിക് ക്ലബ് ആരംഭിക്കുന്നതിൽ ഇന്ത്യൻ സ്കൂളിന് പ്രചോദനമായത് ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുടെ മാർഗനിർദേശങ്ങളാണെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി, സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ടാലിയ ഗ്ലോബൽ സൊലൂഷൻസ് (ടി.ജി.എസ്) ചെയർമാൻ സോമൻ ബേബി എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഇന്ത്യൻ സ്കൂൾ മേളയിൽ വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ സമ്പുഷ്ടമാക്കുന്നതിനായി ഒരു റോബോട്ടിക് ക്ലബ് ആരംഭിക്കാൻ അംബാസഡർ നിർദേശിച്ചിരുന്നതായും പ്രിൻസ് നടരാജൻ ചൂണ്ടിക്കാട്ടി.
പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. ടാലിയ ഗ്ലോബൽ സൊലൂഷൻസ് ചെയർമാൻ സോമൻ ബേബി അനുമോദന പ്രസംഗം നടത്തി. ഇന്ത്യൻ സ്കൂൾ സെക്രട്ടറി സജി ആൻറണി നന്ദി പറഞ്ഞു. ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾ റോബോട്ടിക് ക്ലബിലെ അംഗങ്ങളാണ്. വിദ്യാർഥികൾക്ക് റോബോട്ടിക് കഴിവുകളും പരിശീലനവും നൽകുന്നതിന് ഇന്ത്യൻ സ്കൂൾ ടാലിയ ഗ്ലോബൽ സൊലൂഷനുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ടാലിയ ഗ്ലോബൽ സൊലൂഷൻസ് മാനേജിങ് ഡയറക്ടർ അബ്രഹാം മാത്യു, ഡയറക്ടർമാരായ ജിജു വർഗീസ്, മോഹൻ ജോസയ, പരിശീലക ചിത്ര കൃഷ്ണസ്വാമി എന്നിവരും പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ റോബോട്ടിക്സ് ക്ലബിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി പയസ് മാത്യു, ഫിസിക്സ് വകുപ്പ് മേധാവി സുദിപ്തോ സെൻ ഗുപ്ത എന്നിവരാണ്. റോബോട്ടിക് ക്ലബ് പ്രവർത്തനങ്ങളും പരിശീലനവും വാരാന്ത്യ അവധി ദിവസങ്ങളിലോ സ്കൂൾ സമയത്തിന് ശേഷമോ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.