യൂത്ത് സിറ്റി 2024ൽ എക്സിബിഷൻ സ്റ്റാൾ, അംബാസഡർ വിനോദ് കെ. ജേക്കബ്, ബഹ്റൈൻ യുവജനകാര്യ മന്ത്രി റവാൻ ബിന്ദ് നജീബ് തൗഫീഖിയോടൊപ്പം സന്ദർശിച്ചപ്പോൾ
യൂത്ത് സിറ്റി 2024ൽ ഇന്ത്യൻ എംബസി എക്സിബിഷൻ സ്റ്റാൾ
മനാമ: ബഹ്റൈനിലെ യുവജനകാര്യ മന്ത്രാലയം യൂത്ത് സിറ്റി 2024ൽ ‘ഇന്റർനാഷനൽ വീക്ക്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ ഒഡിയ കമ്യൂണിറ്റിയുമായി സഹകരിച്ച് ഇന്ത്യൻ എംബസി എക്സിബിഷൻ സ്റ്റാൾ സ്ഥാപിച്ചു. അംബാസഡർ വിനോദ് കെ. ജേക്കബ്, ബഹ്റൈൻ യുവജനകാര്യ മന്ത്രി റവാൻ ബിന്ദ് നജീബ് തൗഫീഖിയോടൊപ്പം സ്റ്റാൾ സന്ദർശിച്ചു.
എംബസിയുടെ ‘ഫോക്കസ് സ്റ്റേറ്റ്/ യൂനിയൻ ടെറിട്ടറി’ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാൾ ഒരുക്കിയത്. ഒഡിഷ ടൂറിസം ഉൽപന്നങ്ങളും ‘ഒരു ജില്ല, ഒരു ഉൽപന്നം’ എന്നിവയും പ്രദർശിപ്പിച്ചു. ചടങ്ങിൽ ഒഡിയ കമ്യൂണിറ്റി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.