മനാമ: ഇന്ത്യൻ ക്ലബിെൻറ ഒാണാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാത്രി 7.30 മുതൽ വിവിധ കേരളീയ നൃത്തരൂപങ്ങൾ കോർത്തിണക്കിയ ഫ്യൂഷൻ ഡാൻസ് അവതരിപ്പിക്കും. ആലിയഭാനു അണിയിച്ചൊരുക്കിയ നൃത്ത പരിപാടിക്കു ശേഷം പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങറും. തുടർന്ന് അടുത്തിടെ നടന്ന മെഗാതിരുവാതിരയിൽ പെങ്കടുത്ത 104 വനിതകളെ ആദരിക്കും.
വെള്ളിയാഴ്ച 16 ടീമുകൾ പെങ്കടുക്കുന്ന കബഡി മത്സരം നടക്കും. ഒക്ടോബർ 11 ന് ഇന്ത്യൻ ക്ലബിൽ 3000 ആളുകൾക്ക് 29 വിഭവങ്ങൾ ഉൾപ്പെടെയുള്ള സദ്യ വിളമ്പും. ഇൗ വർഷം ഇന്ത്യൻ ക്ലബ് വ്യത്യസ്തമായ ഒാണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വൈവിധ്യമാർന്ന കായിക പരിപാടികളിൽ പലതും ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.