???????????????? ??????????? ??????????????? ??????? ????????? ??????? ????????? ?????????? ???????? ????? ?????? ???? ????????????? ??????? ???????????????

കേരളത്തിന് സഹായം നല്‍കാന്‍ ഇന്ത്യന്‍ ക്ലബ്ബ്

മനാമ: പ്രളയം തകര്‍ത്ത കേരളത്തിനെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ രൂപം നൽകാൻ ഇന്ത്യന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രൂപവത്​കരിച്ച കേരള പ്രളയ ദുരിതാശ്വാസ കമ്മിറ്റി യോഗം നടത്തി. യോഗത്തിൽ വിവിധ ഇന്ത്യന്‍ കൂട്ടായ്മകളുടെയും സന്നദ്ധ സംഘടനകളുടെയും നിരവധി പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിന് ആവശ്യമായ സഹായമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തത്​സമയം പണം കൈമാറി. കേരളീയ സമാജം, കേരള കാത്തോലിക് അസോസിയേഷന്‍, ബഹ്‌റൈന്‍ പ്രതിഭ, ബഹ്‌റൈന്‍ മ്യൂസിഷന്‍സ് ഗ്രൂപ്പ്​, ബഹ്‌റൈന്‍ തമിഴ്, സംസ്‌കാര തൃശൂര്‍, ജ്വാല ബഹ്‌റൈന്‍, സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍, ലോക കേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    
News Summary - indian club-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.