Posted On
date_range Updated On
date_range 20ാം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 20-ാം ജൂബിലി ആഘോഷങ്ങളുടെ അനൗപചാരിക ഉദ്ഘാടനവും ഔദ്യോഗിക ജൂബിലി ലോഗോയുടെ പ്രകാശനവും വിശുദ്ധ ആരാധനയ്ക്ക് ശേഷം നടന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങളിൽ നിന്ന് ലഭിച്ച ലോഗോ ഡിസൈനുകളിൽ നിന്ന് തെരഞ്ഞെടുത്ത ഔദ്യോഗിക ജൂബിലി ലോഗോ, ഇടവക വികാരി റവ. അനീഷ് സാമുവൽ ജോണും ഇടവക വൈസ് പ്രസിഡന്റ് സുദിൻ എബ്രഹാമും ചേർന്ന് പ്രകാശനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ലോഗോ രൂപകൽപ്പന ചെയ്ത ബിജു ജോർജിന് സെ20ാം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സെ ന്റ് പോൾസ് മാർത്തോമ്മ ഇടവക അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.