മന്ത്രിസഭ യോഗത്തിൽനിന്ന്
മനാമ: സമൂഹത്തിെൻറ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രതിരോധ കുത്തിവെപ്പിെൻറ പ്രാധാന്യം എടുത്ത് പറഞ്ഞ് മന്ത്രിസഭ യോഗം. ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണത്തോടനുബന്ധിച്ചാണ് വാക്സിനേഷെൻറ പ്രാധാന്യം മന്ത്രിസഭ ഒാർമിപ്പിച്ചത്. കോവിഡ് പ്രതിരോധ രംഗത്ത് കുത്തിവെപ്പിലൂടെ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ഇൗ സാഹചര്യത്തിൽ വാക്സിൻ സ്വകീരിക്കാൻ എല്ലാവരും തയാറാകണം. കോവിഡ് മുൻകരുതലുകൾ പാലിക്കുന്നതിനൊപ്പം കുത്തിവെപ്പെടുക്കുന്നതും പ്രധാനപ്പെട്ടതാണെന്ന് മന്ത്രിസഭ യോഗം ചൂണ്ടിക്കാട്ടി. ഇൗജിപ്തിലുണ്ടായ ട്രെയിൻ അപകടത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കെട്ടയെന്ന് ആശംസിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭ യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.