എ.പി.സി. അബ്ദുല്ല മുസ്ലിയാർ അരൂർ, സിദ്ദീഖ് എൻ.പി നാദാപുരം, യൂസുഫ് പി. ജീലാനി
ഐ.സി.എസ് ബഹ്റൈൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമയുടെ യുവജന വിഭാഗമായ എസ്.വൈ.എഫിന്റെ പ്രവാസി പോഷക സംഘടനയായ ഇസ്ലാമിക് കൾചറൽ സൊസൈറ്റി (ഐ.സി.എസ്) ബഹ്റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഹറക് എയർപോർട്ട് പാർക്കിൽ ചേർന്ന ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി എ.പി.സി. അബ്ദുല്ല മുസ്ലിയാർ അരൂർ, ജനറൽ സെക്രട്ടറി സിദ്ദീഖ് എൻ.പി നാദാപുരം, ട്രഷറർ യൂസുഫ് പി. ജീലാനി, ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ചെറുമോത്ത്, വൈസ് പ്രസിഡന്റുമാരായി സയ്യിദ് ജാബിർ അൽ ജിഫ്രി കൊടക്കൽ, ഇസ്മായിൽ എൻ.പി. നാദാപുരം, അഷ്റഫ് കെ.ടി. ഇരിവേറ്റി, സഹദ് കെ.കെ. ചാലപ്പുറം, സെക്രട്ടറിമാരായി നിസാർ വി.ടി. ചെറുകുന്ന്, അബ്ദുൽ ഹക്കീം ഇരുവേറ്റി, റഹൂഫ് നാദാപുരം, അനസ് പള്ളിയത്ത് എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഉപദേശക ചെയർമാൻ സലീം മുസ്ലിയാർ കീഴൽ, അംഗങ്ങൾ ജമാൽ മുസ്ലിയാർ ഇളയടം, കെ.യു. അബ്ദുല്ലത്തീഫ്, മുഹമ്മദ് മുസ്ലിയാർ ചേലക്കാട്, സഈദ് മുസ്ലിയാർ നരിക്കാട്ടേരി, അബ്ദുറഹ്മാൻ മുസ്ലിയാർ പുളിയാവ്, അബ്ദുല്ല മുസ്ലിയാർ വില്യാപ്പള്ളി, സ്വലാത്ത് കമ്മിറ്റി കൺവീനർ, ലത്തീഫ് സി.പി, ജാമിയ വഹബയ്യ വണ്ടൂർ. ചാപ്റ്റർ ഭാരവാഹികൾ: അബ്ദുൽ ഹക്കീം ഇരുവേറ്റി, അഷ്റഫ് കെ.ടി ഇരുവേറ്റി, നിസാർ വി.ടി. ചെറുകുന്ന്, ജാമിയ ഫലാഹയ്യ നാദാപുരം ചാപ്റ്റർ ഭാരവാഹികൾ: ഇസ്മായിൽ എൻ.പി നാദാപുരം, യൂസഫ് പി. ജീലാനി, സഹദ് കെ.കെ ചാലപ്പുറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.