മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ് ക്വഞ്ചേഴ്സ് 2023 ടീമിന്റെ നാലാമത്തെ വേനൽക്കാല ബോധവത്കരണ പരിപാടി നടന്നു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മറാസ്സിയിലെ വർക്ക്സൈറ്റിൽ തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ലാബാനും ബിരിയാണിയും വിതരണം ചെയ്തു. തുടർച്ചയായ എട്ടാം വർഷമാണ് ഐ.സി.ആർ.എഫ് തേർസ്റ് ക്വഞ്ചേഴ്സ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിവാര പരിപാടി ആഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.