ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടി സീഫിലെ വർക്ക്സൈറ്റിൽ നടത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ആഹ്വാനമുൾക്കൊണ്ടാണ് ഐ.സി.ആർ.എഫ് വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി നടത്തുന്നത്.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം സംബന്ധിച്ച അവബോധം പകരുകയാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് കുപ്പിവെള്ളം, ലബൻ, പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ഇത്തവണ ഏകദേശം 200 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ലബൻ, ഓറഞ്ച്, ആപ്പിൾ, പഴം എന്നിവ നൽകി.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, തേസ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ രാജീവൻ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ രാകേഷ് ശർമ, പ്രകാശ് മോഹൻ, ജോൺ ഫിലിപ്പ്, അൽത്തിയ, അനു, സാന്ദ്ര, കല്പന, ബൊഹ്റ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഖുതുബ്, യൂസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.