മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവ് നവംബർ 21ന് നടക്കുന്ന രണ്ടാംഘട്ട മത്സരങ്ങളോടെ സമാപിക്കും. സമസ്ത കേരള സുന്നി ജംഇയ്യതുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ രണ്ടാംഘട്ട മത്സരത്തിൽ മാറ്റുരക്കും. ഹമദ് ടൗൺ കാനൂ ഹാളിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരപരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
മത്സരങ്ങൾ വീക്ഷിക്കുന്നതിന് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങൾക്ക് ശേഷം രാത്രി ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ചടങ്ങിൽ ഐ.സി.എഫ് ഇന്റർനാഷനൽ നേതാക്കളും മറ്റ് പ്രമുഖരും സംബന്ധിക്കും. പരിപാടികൾക്ക് സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഹകീം സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം കമ്മിറ്റി യോഗം അന്തിമ രൂപം നൽകി. മമ്മൂട്ടി മുസ്ലിയാർ വയനാട്, അഡ്വ. എം.സി. അബ്ദുൽ കരീം, റഫീക്ക് ലത്വീഫി വരവൂർ, ശംസുദ്ദീൻ സുഹ് രി, ശിഹാബുദ്ധീൻ സിദീഖി, അബ്ദു റഹീം സഖാഫി വരവൂർ, നസീഫ് അൽ ഹമ്പനി, മൻസൂർ അഹ്സനി , വി.പി.കെ. മുഹമ്മദ്, നൗഷാദ് മുട്ടുന്തല, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.