അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, സിയാദ് വളപട്ടണം, നൗശാദ് കണ്ണൂര്‍
മനാമ : ഐ.സി.എഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന പത്താമത് ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണം ‘പ്രകാശ തീരം-25’ പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ചെയര്മാന്), സിയാദ് വളപട്ടണം (ജനറല്‍ കണ്‍വീനര്‍), നൗശാദ് കണ്ണൂര്‍ (ഫിനാന്‍സ്) എന്നിവര്‍ പ്രധാന ഭാരവാഹികളായി 51 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. പ്രമുഖ പണ്ഡിതനും അനുഗ്രഹീത പ്രഭാഷകനും കുറ്റ്യാടി സിറാജുല്‍ ഹുദാ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ സ്ഥാപകനുമായ മൗലാനാ പേരോട് അബ്ദുറഹ്മാന് സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണം ഫെബ്രുവരി 21, 22 തീയതികളിലായി അദാരി പാര്‍ക്കിലാണ് നടക്കുന്നത്.
മനാമ സുന്നി സെന്ററിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ ഐ.സി.എഫ് നാഷണല്‍ ദഅവാ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയിൽ കെ.സി. സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എം.സി. അബ്ദുല്‍ കരീം, ഷാനവാസ് മദനി, ഉസ്മാന് സഖാഫി, റഫീഖ് ലത്വീഫി, മുസ്ഥഫ ഹാജി, സമദ് കാക്കടവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.