ബഹ്റൈനിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ ഡയറക്‌ടറേറ്റ്

മനാമ: ബഹ്റൈനിൽ ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ ഡയറക്‌ടറേറ്റിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് ചൂടും ഈർപ്പവും തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിന്റെ വേഗത കിഴക്ക് ദിശയിൽ 5 മുതൽ 10 നോട്ടുകൾ വരെയും പരമാവധി 12 മുതൽ 17 നോട്ടുകൾ വരെയും എത്തും.

എന്നാൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 25 നോട്ടുകൾ വരെയെത്താൻ സാധ്യതയുണ്ട്. താപനില 42 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. 35 ശതമാനം മുതൽ 90 ശതമാനം വരെ ഈർപ്പമുണ്ടാകാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ www.bahrainweather.gov.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Tags:    
News Summary - Heavy wind warning issued at Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.