ബഹ്റൈൻ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഷിഫ
അൽജസീറ ആശുപത്രി ദീപാലംകൃതമാക്കിയപ്പോൾ
മനാമ: ബഹ്റൈന്‍ ദേശീയദിനത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച പ്രത്യേക ഹെല്‍ത്ത് പാക്കേജിന് മികച്ച പ്രതികരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ആയിരത്തോളം പേര് പാക്കേജ് പ്രയോജനപ്പെടുത്തി.
53ാമത് ദേശീയദിനത്തിന് ആദരമായി 53 ലാബ് ടെസ്റ്റുകള്‍ 5.3 ദീനാറിനായിരുന്നു പാക്കേജില്‍ നല്‍കിയത്. താരതമ്യേന ചെലവേറിയ ഈ ടെസ്റ്റുകള്‍ നിലവിലുള്ള നിരക്കിനേക്കാള്‍ 90 ശതമാനത്തിലേറെ കുറവിലാണ് ഇവ ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. പാക്കേജ് ഉപയോഗപ്പെടുത്തിയവര്‍ക്ക് സൗജന്യമായി ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ലഭ്യമാക്കി. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു പാക്കേജ് സമയം.
ചൊവ്വാഴ്ച ബംഗ്ലാദേശ് വിക്ടറി ഡേ പ്രമാണിച്ച് ബംഗ്ലാദേശ് സ്വദേശികള്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും നല്കി. അഭൂതപൂര്‍വമായ തിരക്കാണ് ഇതിന് അനുഭവപ്പെട്ടത്. 400ഓളം പേര് ഇത് പ്രയോജനപ്പെടുത്തി. ദേശീയദിനം പ്രമാണിച്ച് ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ കെട്ടിടവും മെഡിക്കല്‍ സെന്ററും ദീപാലംകൃതമാണ്. ദേശീയദിനം ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.