മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴ തുടരുന്നു. ചില സ്ഥലങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ടായത് ഗതാഗതത്തിന് ചെറിയ തോതിൽ തടസ്സം സൃഷ്ടിച്ചു. മഴയുടെ പശ്ചാത്തലത്തിൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
നിശ്ചിത വരിയിലൂടെ മിതമായ വേഗത്തിൽ മാത്രം വാഹനമോടിക്കണം. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലവും പാലിക്കണം. മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത് ശ്രദ്ധയോടെ വേണം. ശ്രദ്ധ വഴിമാറുന്ന മറ്റ് കാര്യങ്ങൾ ചെയ്യരുതെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഓർമിപ്പിച്ചു.
റോഡിൽ ഗതാഗതം സുഗമമാക്കുന്നതിന് ട്രാഫിക് പൊലീസ് തുടർച്ചയായി സേവനം ചെയ്യുന്നുമുണ്ട്. ബുധനാഴ്ച മിക്ക സമയങ്ങളിലും മൂടിക്കെട്ടിയ ആകാശമായിരുന്നു. വ്യാഴം വെള്ളി ദിവസങ്ങളിലും മഴ തുടരുമെന്നാണ് നേരത്തെയുള്ള കാലാവസ്ഥ പ്രവചനം. ബുധനാഴ്ച കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.