ബഹ്​റൈൻ മലയാളി സമൂഹത്തിൽ ഹൃദയാഘാത മരണനിരക്ക്​ വർധിക്കുന്നു

മനാമ: ബഹ്​റൈനിലെ മലയാളി സമൂഹത്തിൽ ഹൃദയാഘാത മരണനിരക്ക്​ കുത്തനെ കൂടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹൃദയസംബന ്​ധമായ അസുഖങ്ങളെ തുടർന്ന്​ മരണപ്പെട്ട മലയാളികളുടെ എണ്ണം നിരവധിയായിരുന്നു. കഴിഞ്ഞ ആറുദിവസത്തിനുള്ളിൽ കുഴഞ്ഞ ുവീണ്​ മരിച്ചവരുടെ എണ്ണം നാലാണ്​. ഇതിൽ നാലുപേരും അമ്പതിന്​ താഴെ പ്രായമുള്ളവർ. രണ്ടുപേർ 40 ന്​ താഴെ പ്രായമുള്ളവര ുമാണ്​. മലയാളി സമൂഹത്തിൽ ഹൃ​​​ദ്രോഗികളുടെ എണ്ണം കൂടുതലാണെന്നാണ്​ മെഡിക്കൽ ക്യാമ്പുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചനകൾ. അമിത രക്തസമ്മർദ്ദം, ​പ്രമേഹം, കൊളസ്​ട്രോളി​​​െൻറ വർധന എന്നിവ പ്രവാസ സമൂഹത്തിൽ നല്ലൊരു ശതമാനത്തെ ബാധിച്ചിട്ടുണ്ട്​.

തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്​ കാര്യമായ ശ്രദ്ധയില്ലാത്തതാണ്​ പലരെയും ദുരന്തങ്ങളിലേക്ക്​ കൊണ്ടുചെന്നെത്തിക്കുന്നതെന്ന്​ ഡോക്​ടർമാർ പറയുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകു​േമ്പാൾ താൽക്കാലിക ശമനത്തിനായി വേദന സംഹാരികൾ വാങ്ങിക്കഴിക്കുകയും സ്വയം ചികിത്​സ നടത്തുകയും ചെയ്യുന്ന മലയാളികളുടെ എണ്ണവും വർച്ചിട്ടുണ്ട്​. ഇ​െതല്ലാം അപകടങ്ങളിലേക്ക്​ നയിക്കുന്ന ഘടകങ്ങളാണെന്ന്​ ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി വിവിധ പ്രവാസി സാമൂഹിക സംഘടനകൾ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ടെങ്കിലും അതിൽ പ​െങ്കടുക്കുന്നവരിൽ പലരും പരിശോധന ഫലങ്ങൾ കൈപ്പറ്റാൻ എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ട​െപ്പടുന്നു.

അതിനാൽ പ​െങ്കടുത്തവർക്ക്​ വാട്ട്​സാപ്പ്​ വഴി സംഘാടകർ പരിശോധന ഫലം അയച്ചുകൊടുക്കുകയാണ്​ പതിവ്​. എന്നാൽ ഫലങ്ങളിൽ ആരോഗ്യ പ്രശ്​നങ്ങളുള്ളതായി കണ്ടെത്തുന്നവർ തുടർ ചികിത്​സ നടത്തുന്നുണ്ടോ എന്നതിനും വ്യക്തതയില്ലാത്ത അവസ്ഥയാണ്​. മെഡിക്കൽ ക്യാമ്പുകളിൽ നിന്ന​ും തുടർചികിത്​സക്ക്​ എത്തുന്നവരുടെ എണ്ണം കുറവാണെന്നും ആശുപത്രി വൃത്തങ്ങളും സൂചിപ്പിക്കുന്നു. കൃത്യമായ ആരോഗ്യബോധവത്​ക്കരണം സാധ്യമാകുകയും ഒാരോ മലയാളിയും സ്വന്തം ആരോഗ്യനിലയെക്കുറിച്ച്​ അറിഞ്ഞിരിക്കുകയും വേണമെന്നതാണ്​ പ്രാഥമിക പാഠം. തങ്ങളെ ആശ്രയിച്ച്​ ജീവിക്കുന്ന സ്വന്തം കുടുംബത്തിനോട്​ ചെയ്യുന്ന നീതികൂടിയാകും അതെന്നും മലയാളി സാമൂഹിക പ്രവർത്തകർ പ്രവാസികളെ ഒാർമ്മിപ്പിക്കുന്നു.

Tags:    
News Summary - heart attack-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.