‘ഹൃദ്യം 2025’ പരിപാടിയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിനിടെ
മനാമ: യു.ഡി.എഫ് -ആർ.എം.പി.ഐ ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ വടകര എം.പി ഷാഫി പറമ്പിലിന് കേരളീയ സമാജത്തിൽ സ്വീകരണം നൽകും. ‘ഹൃദ്യം 2025’ എന്ന പേരിൽ ശനിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ കുറ്റ്യാടി മണ്ഡലം എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല ഉദ്ഘാടനംചെയ്യും.
ആർ.എം.പി.ഐ സെക്രട്ടറി എൻ. വേണു, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ.ഐ.സി.സി ദേശീയ ട്രഷർ ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എൻ.കെ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ കെ.പി. മുസ്തഫ, ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ് തുടങ്ങിയ നേതാക്കളും ബഹ്റൈനിലെ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പ്രമുഖ ഗായകരായ യൂസഫ് കാരക്കാടും പാർവതി മേനോനും നയിക്കുന്ന മ്യൂസിക്കൽ നൈറ്റും വിവിധ കലാപരിപാടികളും ‘ഹൃദ്യം 2025’ന്റെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പോഗ്രാം ചെയർമാൻ കെ.സി. ഷമീം നടുവണ്ണൂർ, കൺവീനർ പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളി, ബഹ്റൈൻ കോഴിക്കോട് ജില്ല യു.ഡി.എഫ് ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ, ബഹ്റൈൻ യു.ഡി.എഫ് കോഴിക്കോട് ജില്ല വൈസ് ചെയർമാൻമാരായ ശ്രീജിത്ത് പനായി, അഷ്റഫ് തോടന്നൂർ, നൗക ജനറൽ സെക്രട്ടറി അശ്വതി മിഥുൻ, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ, പബ്ലിസിറ്റി ചെയർമാൻ സുബീനാസ് കിട്ടു, ഐ.വൈ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.