ആരോഗ്യമന്ത്രി 'ജിപ്‌റ്റോ ഫാർമ' സന്ദർശിച്ചു

മനാമ: ബഹ്‌റൈനും ഈജിപ്തും തമ്മിൽ ആരോഗ്യരംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഔഷധവ്യവസായ രംഗത്തെ അനുഭവങ്ങൾ അറിയുന്നതിനും ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ ഈജിപ്തിലെ ഔഷധ നഗരമായ 'ജിപ്‌റ്റോ ഫാർമ' സന്ദർശിച്ചു. ചെയർമാൻ ഡോ. അമ്രെ മംദൂഹിനൊപ്പം മന്ത്രി ജിപ്‌റ്റോ ഫാർമയിൽ പര്യടനം നടത്തി. സൗകര്യങ്ങൾ, ഫാക്ടറികൾ, പ്രവർത്തനസംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 1,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഔഷധനഗരം മിഡിൽ ഈസ്റ്റേൺ മേഖലയിലെ ഏറ്റവും വലിയ ഫാർമ സിറ്റിയും ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയുമാണ്.

Tags:    
News Summary - Health Minister visited 'Gypto Pharma'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.