മനാമ: കാപിറ്റൽ ഗവർണറേറ്റിലെ ഹെൽത്ത് സിറ്റീസ് പദ്ധതി ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ, പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ അതോറിറ്റികളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഹെൽത്ത് സിറ്റീസ് പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവന്ന കാപിറ്റൽ ഗവർണറേറ്റിനെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
ജനങ്ങളുടെ മികച്ച ആരോഗ്യം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനം പൂർണ വിജയത്തിലെത്തട്ടെയെന്നും സുസ്ഥിര വികസനത്തിന്റെ ഭാഗമായി രാജ്യമെമ്പാടും ഇത്തരം പദ്ധതികൾ വ്യാപിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ടൂറിസം, സാമൂഹിക മേഖലകളെ ഉൾക്കൊള്ളുന്ന മികച്ച ഒന്നാക്കി ഇതിനെ മാറ്റാൻ സ്മാർട്ട് സിസ്റ്റം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ഇതിന് സഹായം നൽകിയ മുഴുവൻ സർക്കാർ അതോറിറ്റികൾക്കും മന്ത്രാലയങ്ങൾക്കും അഭിവാദ്യമറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.