ഐ.സി.പി.എഫ് ഹാർമണി ഫെസ്റ്റിൽനിന്ന്
മനാമ: ഐ.സി.പി.എഫ് ബഹ്റൈൻ ചാപ്റ്റർ സെഗയായിലുള്ള ബി.എം.സി ഹാളിൽ ഹാർമണി ഫെസ്റ്റ് സംഘടിപ്പിച്ചു. ഐ.സി.പി.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് ബ്രദർ അനീഷ് തോമസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജോർജ്കുട്ടി തോമസ് (ജനറൽ മാനേജർ, ഹെവി എക്വിപ്പ്മെന്റ് ഡിവിഷൻ, വൈ.കേ. അൽമോയദ് ആൻഡ് സൺസ്) മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് ബ്രദർ നോയൽ ജേക്കബ് സംസാരിച്ചു. ശേഷം വിവിധ സഭകളിലെ വ്യത്യസ്ത കലാ പരിപാടികൾ അരങ്ങേറി. ബ്രദർ എബിൻ ജയിംസ്, സിസ്റ്റർ കെസിയ ഡേവിസ്, എലിസബത്ത് ബോബി എന്നിവർ സംഘാടകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.